സ്പീഡ് ബ്രേക്കര്‍ മൂലമുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സ്പീഡ് ബ്രേക്കര്‍ മൂലമുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. എം.സി റോഡില്‍ കുറവിലങ്ങാടിന് സമീപമായിരുന്നു അപകടം. വെമ്പള്ളി പഞ്ചായത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന സ്പീഡ് ബ്രേക്കറില്‍ യുവാവ് ഓടിച്ചിരുന്ന സ്‌കൂട്ടര്‍ കയറിയപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.

കോഴ കടമ്പന്‍ചിറയില്‍ റോസ്‌പെന്‍ (26) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. സ്ഥലത്തെത്തിയ മറ്റൊരു വാഹനത്തിലെ യാത്രക്കാരന്‍ ഹൈവേ പോലീസ് സഹായത്തോടെ അപകടത്തില്‍ പെട്ട യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രദേശം, സ്ഥിരം അപകട മേഖലയായതോടെ സ്പീഡ് ബ്രേക്കര്‍ മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികാര കേന്ദ്രങ്ങളില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല എന്ന ആരോപണവും ശക്തമായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...