ബംഗളൂരു : നാട്ടില്‍നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി യുവാവ് ട്രെയിനില്‍നിന്ന് വീണ് മരിച്ചു. ഇരിട്ടി ഉളിയില്‍ സ്വദേശി താഴെപുരയില്‍ ഹുസൈനിന്റെ മകന്‍ സിദ്ദീഖ് (23) ആണ് ഇന്ന് പുലര്‍ച്ചെ യശ്വന്തപുരം കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയ്‌നില്‍നിന്ന് വീണ് മരിച്ചത്. പുലര്‍ച്ചെ 5.50ന് ട്രെയിന്‍ കര്‍മല്‍രാം സ്‌റ്റേഷനില്‍നിന്നും നീങ്ങിത്തുടങ്ങിയപ്പോള്‍ പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുമ്പോളാണ് പാളത്തില്‍ വീണത്. അവിടെ വച്ചുതന്നെ മരണം സംഭവിച്ചു.ദമ്മാം കെഎംസിസി നേതാവാണ് പിതാവ് മാതാവ് മറിയം. ഉനൈസ്, സീനത്ത്, രഹന എന്നിവര്‍ സഹോദരങ്ങളാണ്. ബംഗളൂരു കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി തുടര്‍നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയാണ്. ബൈപ്പനഹളളി പോലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം സി.വി രാമന്‍ നഗര്‍ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കള്‍ എത്തിയതിന് ശേഷം പോസ്റ്റ്‌മോട്ടം നടത്തി സ്വദേശത്തേക്ക് കൊണ്ടുപോവും.
ബംഗളൂരുവിലേക്ക് യാത്ര ചെയ്ത മലയാളി യുവാവ് ട്രെയിനില്‍നിന്ന് വീണ് മരിച്ചു
RECENT NEWS
Advertisment