പ്രഭാത സവാരിക്കിടെ കടുവയെ കണ്ട് പേടിച്ച്‌ ഹൃദയാഘാതം വന്ന് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ചന്ദാര്‍പൂര്‍ നഗരത്തില്‍ പ്രഭാത സവാരിക്കിടെ കടുവയെ കണ്ട് പേടിച്ച്‌ ഹൃദയാഘാതം വന്ന് യുവാവ് മരിച്ചു. വ്യാഴാഴ്ചയാണ് സംഭവം. പ്രവീണ്‍ മറാത്തെ എന്നയാളാണ് മരിച്ചത്. പ്രഭാത സവാരിക്കിടെയാണ് പ്രവീണ്‍ കടുവ റോഡ് മുറിച്ചു കടക്കുന്നതായി കണ്ടത്. പെട്ടെന്ന് കടുവയെ കണ്ടതിലുള്ള ഭയം മൂലം ഹൃദയാഘാതം സംഭവിച്ചാണ് ഇയാള്‍ മരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വനത്തിന് സമീപം റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്തതിന് ശേഷം ഇയാള്‍ പതിയെ നടന്നു വരികയായിരുന്നു. പെട്ടെന്നാണ് മുന്നിലൂടെ കടുവ റോഡ് മറികടന്ന് പോയത്.

ഭയന്നു പോയതിനെ തുടര്‍ന്ന് പ്രവീണിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പിന്നാലെ പ്രഭാതസവാരിക്കായി എത്തിയ ആളുകളാണ് പ്രവീണ്‍ റോഡില്‍ വീണു കിടക്കുന്നതായി കണ്ടത്. ഇവരാണ് ആംബുലന്‍സ് വിളിക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തത്. എന്നാല്‍ ഇവരെത്തുന്നതിന് മുമ്പ് തന്നെ പ്രവീണിന് മരണം സംഭവിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...