അങ്ങാടി പി.എച്ച്.സി. കെട്ടിട നിർമാണം : മാസ്റ്റർപ്ലാനിന് ഭരണാനുമതി ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : അങ്ങാടി പി.എച്ച്.സി. കെട്ടിടനിർമാണത്തിന് മാസ്റ്റർപ്ലാനിന് ഭരണാനുമതി ലഭിച്ചു.  2.12-കോടി രൂപയുടെ മാസ്റ്റർപ്ലാനിന് ഭരണാനുമതി ലഭിച്ചതായി പഞ്ചായത്ത് പ്രസിഡആന്‍റ് അഡ്വ.ബിന്ദു റെജിയും വൈസ് പ്രസിഡന്‍റ് പി.എസ്.സതീഷ് കുമാറും അറിയിച്ചു. നാഷണൽ ഹെൽത്ത് മിഷനാണ് അങ്ങാടി ആശുപത്രി കെട്ടിടനിർമാണത്തിനായി 2.12-കോടി രൂപ അനുവദിച്ചത്.

നെല്ലിക്കമണ്ണിലാണ് കെട്ടിടം നിർമിക്കുന്നത്. പി.എച്ച്.സി. കെട്ടിടം പണിയുന്നതിനായി നെല്ലിക്കമണ്ണിൽ ചാലുമാട്ട് സി.എം. വർഗീസും കുടുംബാംഗങ്ങളും ചേർന്ന് അവരുടെ പിതാവ് സി.വി.മാത്യുവിന്‍റെ  സ്മരണയ്ക്കായി പഞ്ചായത്തിന് 12-സെന്‍റ് സ്ഥലം സൗജന്യമായി നൽകിയിരുന്നു.തുടർന്ന് മുൻ എം.എൽ.എ. രാജു എബ്രഹാം നാഷണൽ ഹെൽത്ത് മിഷനിൽ നിന്നു 1.32-കോടി രൂപയും പ്രമോദ് നാരായൺ എം.എൽ.എ. 80-ലക്ഷം രൂപയും അനുവദിപ്പിച്ചിരുന്നു.

ഇതിനായി നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ ഡോ.ശ്രീകുമാറിന്‍റെ  നേതൃത്വത്തിൽ വിശദമായ മാസ്റ്റർ പ്ലാനും തയ്യാറാക്കി. ഇതിനാണിപ്പോൾ ഭരണാനുമതി ലഭിച്ചത്. ഫണ്ട് ഉപയോഗിക്കണമെങ്കിൽ ഈ സ്ഥലം പൊതുജനാരോഗ്യവകുപ്പ് ഡയറക്ടറുടെ പേരിൽ എഴുതി നൽകേണ്ടതുണ്ട്. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അതിനായി കഴിഞ്ഞ ദിവസം പഞ്ചായത്ത് ഡയറക്ടർ, നാഷണൽ ഹെൽത്ത് മിഷൻ ചീഫ് എൻജിനീയർ എന്നിവരുമായും തിരുവനന്തപുരത്ത് ചർച്ചനടത്തിയിരുന്നു. ഇതിനുള്ള നടപടികളും അവസാന ഘട്ടത്തിലാണെന്ന് പ്രസിഡന്‍റ് പറഞ്ഞു. കെട്ടിടനിർമാണത്തിന് മുന്നോടിയായ കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വാപ്‌കോസ് ലിമിറ്റഡിലെ എൻജിനീയർമാരുടെ നേതൃത്വത്തിൽ മണ്ണുപരിശോധനയും പൂർത്തിയാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...