മഞ്ചേരിയിൽ യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മഞ്ചേരിയിൽ യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റെസിഡന്‍റ് ഡോക്ടർ കല്പകഞ്ചേരി സ്വദേശി സി കെ ഫർസീന (35) ആണ് മരിച്ചത്. ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തുക്കൾക്ക് വാട്സ്ആപ്പ് മെസേജ് അയച്ച ശേഷമായിരുന്നു മരണം. വൈകീട്ട് അഞ്ചോടെയാണ് സംഭവം. വെള്ളാരം കല്ലിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താൻ ജീവനൊടുക്കുകയാണെന്ന് ഫർസീന സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നതായി പോലീസ് പറയുന്നു. തുടർന്ന് സുഹൃത്തുകളിൽ ചിലർ വകുപ്പ് മേധാവിയെ ഇക്കാര്യം ധരിപ്പിച്ചു. പിന്നാലെ ഫർസീനയുടെ ഫ്ലാറ്റിലേക്ക് ആശുപത്രിയിലെ ഒരു ജീവനക്കാരനെ അയച്ചു.

ഫ്ലാറ്റിലെത്തിയപ്പോൾ ഡോ. ഫർസീന തന്നെയാണ് വാതിൽ തുറന്നത്. ആശുപത്രിയിലേക്ക് വരാൻ വകുപ്പ് മേധാവി ആവശ്യപ്പെട്ടതായി അറിയിച്ചു. വസ്ത്രം മാറി വരാമെന്ന് പറഞ്ഞ് അകത്തേക്ക് പോയ ഫർസീന വാതിൽ അകത്തുനിന്ന് പൂട്ടി. ഇതോടെ ജീവനക്കാരൻ പോലീസിൽ വിവരം അറിയിച്ചു. വാതിൽ ചവിട്ടി തുറന്നപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫർസീന വിഷാദ രോഗത്തിന് നേരത്തെ ചികിൽസ തേടിയിരുന്നതായി പോലീസ് പറഞ്ഞു. രണ്ടു മക്കളുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...