ശ്രീനിവാസ സാഗര അണക്കെട്ടിന്റെ മതില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് യുവാവിന് ഗുരുതര പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

കര്‍ണാടക : ചിക്കബല്ലാപ്പൂര്‍ ജില്ലയിലെ ശ്രീനിവാസ സാഗര അണക്കെട്ടിന്റെ മതില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് 30 അടിയോളം ഉയരത്തില്‍ നിന്ന് വീണു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗൗരിബിദാനൂര്‍ താലൂക്ക് സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. മൊബൈല്‍ ക്യാമറയില്‍ പതിഞ്ഞ വീഡിയോയില്‍ യുവാവ് ശ്രീനിവാസ സാഗര അണക്കെട്ടിന്റെ മതില്‍ കയറുന്നത് കാണാം. എന്നാല്‍, അണക്കെട്ടിന്റെ ഭിത്തി പാതി കയറിയ ശേഷം എതിര്‍ദിശയില്‍ നിന്നുള്ള വെള്ളത്തിന്റെ ശക്തിയില്‍ ബാലന്‍സ് നഷ്ടപ്പെട്ട് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഭയന്ന് നിലവിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.

യുവാവ് മതിലില്‍ കയറുന്നത് നാട്ടുകാര്‍ തടഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശ്രീനിവാസസാഗര അണക്കെട്ടിന്റെ ഭിത്തിയില്‍ കയറരുതെന്ന് പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശം അവഗണിച്ചാണ് യുവാക്കള്‍ മതില്‍ കയറുന്നത്. നിയന്ത്രണങ്ങള്‍ അവഗണിച്ച്‌ അണക്കെട്ടിന്റെ ഭിത്തി കയറിയതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയോ വിനോദസഞ്ചാര കേന്ദ്രത്തില്‍ സാഹസികതയ്ക്ക് ശ്രമിക്കുകയോ ചെയ്താല്‍ അവരില്‍ നിന്ന് കനത്ത പിഴ ചുമത്തുമെന്നും പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....