കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ റിമാന്‍ഡ് പ്രതി പോലീസിനെ കബളിപ്പിച്ച്‌ ഓടി രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സെന്‍ട്രല്‍ ജയിലില്‍ നിന്നും കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ റിമാന്‍ഡ് പ്രതി പോലീസിനെ കബളിപ്പിച്ച്‌ ഓടി രക്ഷപ്പെട്ടു. ആലമ്പാടി സ്വദേശി അമീര്‍ അലി (23) ആണ് കാസര്‍കോട് വെച്ച്‌ പോലീസുകാരെ തള്ളിമാറ്റി രക്ഷപ്പെട്ടത്. മെയ് 12ന് ബദിയടുക്കയില്‍ വെച്ച്‌ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത കാറില്‍ കടത്തുകയായിരുന്ന 8 ഗ്രാം എംഡിഎംഎയുമായാണ് അമീര്‍ അലി പിടിയിലായത്. ഈ വാഹനത്തില്‍ നിന്ന് രണ്ട് കൈത്തോക്കുകളും ബദിയടുക്ക പോലീസ് കണ്ടെടുത്തിരുന്നു.

കേസില്‍ റിമാന്‍ഡിലായി കണ്ണൂ‍ര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന ഇയാളെ ഇന്ന് രാവിലെയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കൊണ്ടുപോയത്. കണ്ണൂര്‍ എആര്‍ ക്യാംപിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്ക് ഉണ്ടായിരുന്നു. കാസര്‍കോട് എത്തിയപ്പോള്‍ പോലീസിനെ തള്ളിമാറ്റുകയും വിലങ്ങോടെ ഓടി രക്ഷപ്പെടുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...