സിദ്ദുവിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

പാട്യാല : തര്‍ക്കത്തെ തുടര്‍ന്നുള്ള മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒരു വര്‍ഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. പാട്യാലയിലെ രജിന്ദ്ര ആശുപത്രിയിലാണ് സിദ്ദുവിനെ പ്രവേശിപ്പിച്ചത്. സിദ്ദുവിന് ജയിലില്‍ പ്രത്യേക ഭക്ഷണം വേണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം പ്രത്യേക ഭക്ഷണക്രമം സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിഎച്ച്‌എസ് വര്‍മ്മ അറിയിച്ചു.

കോടതി കീഴടങ്ങാന്‍ ആവശ്യപ്പെട്ടതോടെ മേയ് 20നാണ് സിദ്ദു പാട്യാല സെന്‍ട്രല ജയിലില്‍ കീഴടങ്ങിയത്.1988 ഡിസംബര്‍ 27ന് റോഡിലുണ്ടായ തര്‍ക്കത്തിനിടെയാണ് സിദ്ദുവിന്റെ അടിയേറ്റ് ഒരു വയോധികന്‍ മരിച്ചത്. 1999 സെപ്തംബര്‍ 22ന് പാട്യാല സെഷന്‍സ് കോടതി തെളിവുകളുടെ അഭാവത്തില്‍ സിദ്ദുവിനെ വെറുതെ വിട്ടു. ഇതിനെതിരെ കൊല്ലപ്പെട്ടയാളുടെ കുടുംബം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും കീഴ്‌കോടതി വിധി തള്ളി സിദ്ദുവിന് മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചു. എന്നാല്‍ സിദ്ദുവിന്റെ അപ്പീലില്‍ തടവുശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി 1000 രൂപ പിഴയില്‍ ഒതുക്കി. ഇതിനെതിരെ മരിച്ചയാളുടെ കുടുംബം ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...