പമ്പയാറ്റില്‍ ചാടിയ യുവാവിനായി തിരച്ചില്‍ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : പമ്പയാറ്റില്‍ ചാടിയ യുവാവിനായി തിരച്ചില്‍ തുടരുന്നു. രാവിലെ 10.30 ഓടെയാണ് ചെങ്ങന്നൂര്‍ കല്ലിശ്ശേരി പാലത്തില്‍ നിന്നും യുവാവ് പമ്പയാറ്റില്‍ ചാടിയത്. മുളക്കുഴ സ്വദേശി വിപിന്‍ ദാസ് ആണ് ചാടിയത്. ചെറിയ മാനികാസ്വാസ്ഥ്യമുള്ളയാളാണ് വിപിന്‍ എന്ന് പോലീസ് പറയുന്നു. രാവിലെ പാലത്തിന് സമീപം റോഡില്‍ ബൈക്ക് വച്ചശേഷം തിരികെ നടന്നുവന്ന് പാലത്തില്‍ കൈവരികള്‍ മറികടന്നാണ് യുവാവ് ആറ്റിലേക്ക് ചാടിയത്. സമീപത്തുള്ള കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് യുവാവ് ചാടിയതായി സ്ഥിരീകരിച്ചത്. യുവാവിനായി ഫയര്‍ഫോഴ്‌സും പോലീസും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ ആറ്റില്‍ ഒഴുക്ക് ശക്തമാണ്. പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുക്കില്‍പെട്ടിരിക്കാമെന്ന് നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...