കാസര്‍കോട്: കാസര്‍കോട് ചന്ദ്രഗിരിപ്പുഴയില്‍ യുവാവിനെ കാണാതായി. ചെമ്മനാട് കൊമ്പനടുക്കം സ്വദേശി അയ്യൂബിനെയാണ് കാണാതായത്. ഇയാള്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇദ്ദേഹത്തിന് ചില സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നുവെന്ന് സുഹൃത്തുകള്‍ പറയുന്നു. ഒരു ബന്ധുവിനൊപ്പം ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന അയൂബ്.
പാലത്തില്‍ വെച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ഫോണില്‍ സംസാരിക്കാനെന്ന മട്ടില്‍ നടന്നു പോയി പുഴയിലേക്ക് ചാടുകയായിരുന്നുവെന്നുമാണ് വിവരം. അയൂബിനായി പ്രദേശവാസികളും പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്. പ്രവാസിയായിരുന്ന അയൂബ് ഒരു വര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയതെന്നാണ് വിവരം.