കാനഡയിൽ ബോട്ടപകടം : രണ്ട് മലയാളികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാനഡ : ആല്‍ബര്‍ട്ടയിലുണ്ടായ ബോട്ടപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കളമശേരി സ്വദേശി കെവിന്‍ ഷാജി, മലയാറ്റൂര്‍ നീലീശ്വരം നടുവട്ടം സ്വദേശി കോനുക്കുടി സ്വദേശി ജിയോ പൈലി എന്നിവരാണ് മരിച്ചത്. തൃശൂര്‍ അതിരപ്പിള്ളി സ്വദേശി ലിയോ മാവേലിയെ കാണാതായി. സംഘത്തിലുണ്ടായിരുന്ന തൃശൂര്‍ സ്വദേശി ജിജോ ജോഷി അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. കാനഡയിലെ ബാന്‍ഫ് നാഷനല്‍ പാര്‍ക്കിലെ കാന്‍മോര്‍ സ്‌പ്രേ തടാകത്തില്‍ ഞായറാഴ്ച രാവിലെ പത്തരയോടെ (ഇന്ത്യന്‍ സമയം രാത്രി 10) യായിരുന്നു അപകടം.

അവധി ആഘോഷിക്കാനായി സുഹൃത്ത് സംഘം നടത്തിയ വിനോദയാത്രക്കിടെയാണ് ദുരന്തമുണ്ടായത്. ജിയോയുടെ സ്വന്തം ബോട്ടില്‍ മീന്‍പിടിക്കുന്നതിനായാണ് ഇവര്‍ പോയത്. മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്ത് മുന്‍ അംഗം ജാന്‍സി പൈലിയുടെയും പൈലിയുടെയും മകനാണ് ജിയോ. കാനഡയില്‍ 20 വര്‍ഷമായി താമസിക്കുന്ന ജിയോ അവിടെ വര്‍ക്‌ഷോപ്പ് നടത്തുകയാണ്. ഭാര്യ: ശ്രുതി. മകന്‍: ഒലിവര്‍. ഷാജിയാണ് കെവിന്റെ പിതാവ്. മാതാവ് ബീന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...