ഹിജാബ് നിരോധനത്തിനെ അനുകൂലിച്ച് പോസ്റ്റിട്ടു ; 23 കാരനെ മത തീവ്രവാദികള്‍ വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

മംഗലാപുരം : ഹിജാബ് നിരോധനത്തിനെയും ഏകീകൃത യൂണിഫോം സംവിധാനത്തേയും അനുകൂലിച്ച്‌ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട യുവാവിനെ മതതീവ്രവാദികള്‍ വെട്ടിക്കൊന്നു. കര്‍ണാടക ഷിമോഗ സ്വദേശി ഹര്‍ഷയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9.30 ഓടെയാണ് അക്രമണം ഉണ്ടായത്. സമീപത്തുള്ള മഗ് ഗാന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തെ തുടര്‍ന്ന് ഷിമോഗയില്‍ കളക്ടര്‍ 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. സംഭവത്തില്‍ വിശദ അന്വേഷണം നടന്നുവരുകയാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ നാഗേന്ദ്ര വ്യക്തമാക്കി. കേസന്വേഷണത്തിന് സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചതായും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കര്‍ണാടക മുഖ്യമന്ത്രി ബസരാജ ബൊമ്മെ കേസ് അന്വേഷണത്തിലെ പുരോഗതി വിലയിരുത്തി. കൊലപാതകത്തില്‍ അഞ്ചോളം പേര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉന്നത വിദ്യാഭ്യാസ വികസനത്തിന് ലോകബാങ്കിൽ നിന്ന് 2000 കോടി വായ്പയെടുക്കാൻ സർക്കാർ തീരുമാനം

0
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വികസനപദ്ധതികൾക്കായി ലോകബാങ്കിൽ നിന്ന് 2000 കോടി...

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...

വിദ്യാർഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിൻസിപ്പലിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന്...