പതിനായിരം രൂപ നല്‍കാത്ത ദേഷ്യത്തില്‍ കൗമാരക്കാരന്‍ അമ്മയെ വെടിവെച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: പതിനായിരം രൂപ നല്‍കാത്ത ദേഷ്യത്തില്‍ കൗമാരക്കാരന്‍ അമ്മയെ വെടിവെച്ചുകൊന്നു. പിന്നാലെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളില്‍ ഒളിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 16കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സൈനികനായ പിതാവിന്റെ റിവോള്‍വര്‍ ഉപയോഗിച്ചാണ് നാല്‍പ്പതുകാരിയായ മാതാവ് സാധനയെ വെടിവെച്ചത്. സംഭവം നടക്കുമ്പോൾ കൗമാരക്കാരനെ കൂടാതെ 9 വയസുകാരിയായ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരന്‍ വിവരം ബംഗാളിലുള്ള ഗൃഹനാഥനെ അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ വിവരം പോലീസിന് കൈമാറി. പോലീസ് നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വരാതിരിക്കാനായി കൗമാരക്കാരന്‍ മുറിയിലാകെ റൂം ഫ്രഷ്‌നര്‍ അടിച്ചിരുന്നതായും പോലീസ് പറഞ്ഞു. അമ്മയെ കൊലപ്പെടുത്തിയ വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ സഹോദരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സൈനികന്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഭാര്യയെ ഫോണില്‍ കിട്ടാത്തത് സംശയം വര്‍ധിപ്പിച്ചു. തുടര്‍ന്ന് മകനോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ വീട്ടില്‍ ജോലിക്കെത്തിയ ഇലക്‌ട്രീഷ്യന്‍ അമ്മയെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയതായി അച്ഛനെ അറിയിച്ചു. ഇക്കാര്യം സൈനികന്‍ പോലീസിനോട് പറയുകയും ചെയ്തു. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സാധനയെ കൊലപ്പെടുത്തിയത് മകനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...