ന്യൂഡല്‍ഹി : തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാലം വിഹാര്‍ പ്രദേശത്ത് സമീപത്തെ വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് യുവതിയും പിഞ്ചുകുഞ്ഞും മരിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പശ്ചിമബംഗാള്‍ സ്വദേശികളായ കരി സര്‍ദാര്‍(25), മകന്‍ മഹാബൂര്‍ എന്നിവരാണ് മരിച്ചത്.
കനത്ത മഴ പെയ്തതോടെയാണ് സമീപത്തുള്ള വീടിന്റെ മതില്‍ ഇവരുടെ കുടിലിന് മുകളിലേക്ക് ഇടിഞ്ഞുവീണത്. ഈ സമയം യുവതിയും കുഞ്ഞും ഭര്‍ത്താവും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് ഒഴികെ മറ്റെല്ലാവരും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി. പിന്നീട് അയല്‍വാസികളുടെ സഹായത്തോടെയാണ് ഭര്‍ത്താവ് അബോധാവസ്ഥയിലുള്ള യുവതിയെയും കുഞ്ഞിനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭര്‍ത്താവിന്റെ പരാതിയില്‍ ഐ പി സി വകുപ്പുകള്‍ പ്രകാരം അയല്‍വാസിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പരാതി അന്വേഷിച്ചുവരുകയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.