ഭര്‍തൃവീട്ടിലെ യുവതിയുടെ മരണം ; ബന്ധുക്കള്‍ എസ്.പിക്ക് പരാതിനല്‍കി

For full experience, Download our mobile application:
Get it on Google Play

കൊ​ടു​വ​ള്ളി : വി​വാ​ഹം ക​ഴി​ഞ്ഞ് പ​ത്താം ​ദി​വ​സം ഭ​ര്‍​തൃ​വീ​ട്ടി​ല്‍ മ​രിച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കൊ​ടു​വ​ള്ളി മാ​നി​പു​രം മു​ണ്ടം​പു​റ​ത്ത് തേ​ജാ​ല​ക്ഷ്മി​യു​ടെ (18) മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച്‌ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ള്‍ വ​ട​ക​ര എ​സ്.​പി​ക്ക് പ​രാ​തിന​ല്‍​കി. ഉ​ണ്ണി​കു​ളം ഇ​യ്യാ​ട് നീ​റ്റോ​റ​ച്ചാലി​ല്‍ ജി​നു​കൃ​ഷ്ണ​യു​ടെ ഭാ​ര്യ​യാ​യ തേ​ജാ​ല​ക്ഷ്മി​യെ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഭ​ര്‍​തൃ​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തേ​ജാ​ല​ക്ഷ്മി അ​ന​ങ്ങു​ന്നി​ല്ലെ​ന്ന് രാ​വി​ലെ ഭ​ര്‍​ത്താ​വ് ജി​നു വീ​ട്ടു​കാ​രോ​ട് പ​റ​യു​ക​യാ​യി​രു​ന്നു. വീട്ടുകാര്‍ ചെ​ന്നു​നോ​ക്കി​യ​പ്പോ​ള്‍ ക​ട്ടി​ലി​ല്‍ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. കി​ട​പ്പു​മു​റി​യി​ലെ ജ​ന​ല്‍​ക്ക​മ്പി​യി​ല്‍ തു​ണി കു​രു​ക്കി​ട്ട് കെ​ട്ടി​യ നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ടി​രു​ന്നു. തേ​ജാ​ല​ക്ഷ്മി​യെ ഫെ​ബ്രു​വ​രി ഒ​മ്പ​തി​നാ​ണ് ആ​ര്യ​സ​മാ​ജ​ത്തി​ല്‍​വെ​ച്ച്‌ ജി​നു​കൃ​ഷ്ണ ര​ജി​സ്റ്റ​ര്‍ വി​വാ​ഹം ചെ​യ്ത​ത്.

ഒ​മ്ബപതി​ന് രാ​വി​ലെ പെണ്‍കുട്ടിയെ വീ​ട്ടി​ല്‍​നി​ന്ന് കാ​ണാ​താ​യ​താ​യി ബ​ന്ധു​ക്ക​ള്‍ കൊ​ടു​വ​ള്ളി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. വൈ​കീ​ട്ട് നാ​ല​ര​യോ​ടെ തേ​ജാ​ല​ക്ഷ്മി​യും ജി​നു​കൃ​ഷ്ണ​യും കൊ​ടു​വ​ള്ളി പോലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​വു​ക​യും വി​വാ​ഹി​ത​രാ​യ​തി​ന്റെ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ജി​നു​കൃ​ഷ്ണ​യോ​ടൊ​പ്പം പോ​വു​ക​യു​മാ​യി​രു​ന്നു. ഓ​മ​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ലാ​ബ് കോ​ഴ്സി​ന് ചേ​ര്‍​ന്നി​രു​ന്നു തേ​ജാ​ല​ക്ഷ്മി. മാ​നി​പു​രം കാ​വി​ല്‍ മു​ണ്ടം​പു​റ​ത്ത് പ​രേ​ത​നാ​യ സു​നി​ലി​ന്റെ​യും ജി​ഷയു​ടെ​യും മ​ക​ളാ​ണ്. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെരുമ്പാവൂരിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മുടിക്കലിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത്...

അപ്രഖ്യാപിത പവർകട്ടിൽ ശക്തമായ പ്രതിഷേധത്തിന് സിപിഎം , മെഴുകുതിരി സമരം ഞായറാഴ്ച വൈകീട്ട് 7...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ജനജീവിതം ദുസഹമാക്കിയ അപ്രഖ്യാപിത പവർകട്ടും കടുത്ത...

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്രയിൽ വിശദീകരണവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി...

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ...