ലോറി സ്‌കൂട്ടറിലിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : ലോറി സ്‌കൂട്ടറിലിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം. ഹരിപ്പാട് മാധവ ജംഗ്ഷനു സമീപം ആയിരുന്നു അപകടം.നങ്ങ്യാര്‍കുളങ്ങര കന്നേല്‍ തെക്കതില്‍ സുരേന്ദ്രന്‍- സതിയമ്മ ദമ്പതികളുടെ മകള്‍ സുജ (ശാലിനി -38)യാണ് മരിച്ചത്. ലോറിയുടെ പിന്‍ചക്രങ്ങള്‍ സുജയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. അപകടം നടന്നയുടന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല.

തൃശൂരില്‍ ഹോം നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ വൈകീട്ട് സുജ സഹോദര ഭാര്യ സീനയുമൊത്ത് സ്‌കൂട്ടറില്‍ വണ്ടാനത്ത് നിന്ന് തിരികെ വരുമ്പോഴായിരുന്നു അപകടം. ഹരിപ്പാട് മാധവ ജംഗ്ഷനില്‍ വെച്ച്‌ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ ഹാന്റ്‌ലില്‍ കണ്ടയിനര്‍ ലോറി തട്ടി. പിന്നിലിരിക്കുകയായിരുന്ന സുജ കണ്ടെയ്‌നര്‍ ലോറിക്കുള്ളിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പിന്‍ചക്രങ്ങള്‍ സുചയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്തുവെച്ച്‌ തന്നെ മരണം സംഭവിക്കുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സീനയ്ക്ക് നിസാര പരിക്കുകളേറ്റു. ഭര്‍ത്താവ്:അന്‍വര്‍.മകന്‍: ആഷിക് (14).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...