Wednesday, April 24, 2024 5:11 am

ഇരയുടെ ഫോൺ ഹാജറാക്കിയില്ല, ലാപ്ടോപ് പരിശോധിച്ചില്ല ; പ്രോസിക്യൂഷൻ വീഴ്ചകൾ ചൂണ്ടിക്കാട്ടി വിധിന്യായം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയത് പ്രോസിക്യൂഷന്‍ വീഴ്ചകള്‍. ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനും സ്ഥാപിക്കാനും കഴിഞ്ഞില്ലെന്ന് മാത്രമല്ല, പല പ്രധാന വിവരങ്ങളും കോടതിക്ക് മുമ്പാകെ എത്താതെ പോയിട്ടുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ചാണ് ഉത്തരവില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.

13 തവണയും പീഡനം നടന്നത് കോണ്‍വെന്റിംന് ഇരുപതാം നമ്പര്‍ മുറിയിലാണ് എന്നാണ് ആരോപണം. ബിഷപ്പമായി മല്‍പ്പിടുത്തമുണ്ടായിട്ട് ആരും കേട്ടില്ലെന്നത് വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. മുറിയ്ക്ക് വെന്റിലേഷന്‍ ഉണ്ട്, തൊട്ടടുത്ത മുറികളില്‍ ആളില്ലായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ സ്ഥാപിക്കാനായില്ല. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണത്തില്‍ പാളിച്ചയുണ്ടായി എന്നും കോടതി വിമര്‍ശിച്ചു.

പരാതി നല്‍കിയ കന്യാസ്ത്രീ താമസിച്ചിരുന്ന മുറി സംബന്ധിച്ചും പ്രോസിക്യൂഷന്‍ മൊഴികള്‍ പരസ്പര വിരുദ്ധമാണ്. പരാതിക്കാരിയായ കന്യാസ്ത്രിയുടെ അടക്കം മൊബൈല്‍ ഫോണും ലാപ് ടോപും പോലീസ് പിടിച്ചെടുത്ത് പരിശോധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പോലീസിന് വലിയ വീഴ്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു.

ബിഷപ്പ് ബലം പ്രയോഗിച്ച്‌ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്ന് കന്യാസ്ത്രീയുടെ ആദ്യ മൊഴികളില്‍ എങ്ങും കാണാനില്ല. ഇക്കാര്യം ഡോക്ടറോടും പറഞ്ഞിട്ടില്ല. മൊഴിയെടുത്ത പോലീസുദ്യോഗസ്ഥരെ വിശ്വസമില്ലത്തതുകൊണ്ടാണ് പറയാതിരുന്നതെന്ന് കന്യാസ്ത്രീയുടെ മൊഴി മുഖവിലയ്ക്ക് എടുക്കാനാകില്ല. ഇക്കാര്യം എന്തുകൊണ്ട് പരിശോധിച്ച ഡോക്ടറോട് പറഞ്ഞില്ലെന്നും കോടതി ചോദിച്ചു. കന്യാസ്ത്രീ ചില കാര്യങ്ങള്‍ മനപൂ!ര്‍വം മറച്ചുവെച്ചു എന്ന് ഇതില്‍ നിന്ന് വ്യക്തമെന്നും ഉത്തരവില്‍ പറയുന്നു.

ഇരയുടെ മൊബൈല്‍ ഫോണ്‍ ഹാജരാക്കിയില്ലന്നത് പ്രധാനമാണ്. അത് കിട്ടാത്തതിന് പറയുന്ന ന്യായം വിശ്വസനീയമല്ല. അതുണ്ടായിരുന്നുവെങ്കില്‍ പ്രതി അയച്ച മോശം സന്ദേശങ്ങള്‍ ഉണ്ടെന്ന് സ്ഥാപിക്കാമായിരുന്നു. ഇരയുടെ ലാപ്‌ടോപ്പും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയില്ല. അതിന്റെ ഹാര്‍ഡ് ഡിസ്‌ക് തകരാറില്‍ ആണെന്ന് പറയുന്നു. കേസുമായി ബന്ധപ്പെട്ട പരാതികളില്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ ഇടപെടല്‍ ഉണ്ടായെന്ന് സംശയിക്കണം. കതിരും പതിരും വേര്‍തിരിച്ചെടുക്കാന്‍ പ്രയാസമാണ്-കോടതി വിധി ന്യായത്തില്‍ പറഞ്ഞു.

ഇരയുടെ ബന്ധു ഇരയ്ക്ക് എതിരെ ബിഷപ്പിന് പരാതി കൊടുത്തതുമായി ബന്ധപ്പെട്ട് പ്രാസിക്യൂഷന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ല. അവരുടെ ഭര്‍ത്താവുകൂടി ഉള്‍പ്പെടുന്ന സംഭവമാണ് ബന്ധു പരാതിയില്‍ പറയുന്നത്. ഭര്‍ത്താവ് അഭിഭാഷകനാണ്. കുടുംബ പ്രശ്‌നം ഉണ്ടാകുംവിധം ആ സ്ത്രീ പരാതിയുമായി മുന്നോട്ട് പോയത് കോടതി പരിഗണിച്ചു. ഈ പരാതിയില്‍ ഇരയായ കന്യാസ്ത്രീക്ക് എതിരെ ബിഷപ്പ് നടപടി എടുക്കാന്‍ തുടങ്ങിയപ്പോഴാണ് ഇര ബിഷപ്പിന് എതിരെ പീഡനപരാതി ഉന്നയിച്ചതെന്ന് പ്രതിഭാഗം പറഞ്ഞിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

ഇരയായ വ്യക്തി സംശയാതീതമായി തന്റെ പരാതി അവതരിപ്പിച്ചിട്ടില്ല. അതില്‍ മാറ്റം മറിച്ചിലുകള്‍ കാണാനുണ്ട്. മഠത്തിലെ ആഭ്യന്തര പ്രശ്‌നങ്ങളും അധികാര തര്‍ക്കങ്ങളുമൊക്കെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരാതിക്കാരി ഉപദ്രവത്തിന് ഇരയായി എന്ന് പറയുന്നതിന്റെ അടുത്ത ദിവസങ്ങളില്‍ ബിഷപ്പുമൊത്ത് പരിപാടികളില്‍ പങ്കെടുക്കുകയും യാത്ര ചെയ്യുകയും ചെയ്തത് കോടതി പരിഗണിച്ചു. ഈ സാഹചര്യത്തില്‍ പീഡന പരാതി വിശ്വസനീയമായി കാണുന്നില്ല.

കന്യാസ്ത്രീകളുടെ പ്രക്ഷോഭം അടക്കം വിധിന്യായത്തില്‍ വിശദമായി പറയുന്നുണ്ട്. ബിഷപ്പിന്റെ അറസ്‌റ്റോടെ സമരം തീര്‍ന്നതും അതില്‍ പറയുന്നു. നീതി ഉറപ്പിക്കാനുള്ള സമരം ഒരാളുടെ അറസ്റ്റ് ലക്ഷ്യമിട്ടായിരുന്നു എന്നതും പരാമര്‍ശിക്കുന്നുണ്ട്. വിധി പകര്‍പ്പിന്റെ പൂര്‍ണ രൂപം പുറത്തുവന്ന സാഹചര്യത്തില്‍ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഇന്ന് പ്രതികരിച്ചേയ്ക്കും.

അതിജീവിതയുടെ ആരോപണങ്ങളെ നിലനില്‍ക്കില്ലെന്ന് പറഞ്ഞ കോടതി കന്യാസ്ത്രീകളെ വിമര്‍ശിച്ചിരുന്നു. അതിജീവിതയുടെ ആരോപണം അതിഭാവുകത്വം ഉള്ളതെന്നും കോടതി വിമര്‍ശിച്ചിരുന്നു. അതിജീവിത സ്വാര്‍ത്ഥ താല്പര്യക്കാരന്‍ സ്വാധീനിക്കപ്പെട്ടെന്നും കോടതി പരാമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കന്യാസ്ത്രീകളുടെ പ്രതികരണം പ്രതീക്ഷിക്കുന്നത്. രാത്രി വൈകി കോട്ടയത്തെ ധ്യാനകേന്ദ്രത്തില്‍ തിരിച്ചെത്തിയ ബിഷപ്പ് ഫ്രാങ്കോ ഇന്ന് പി സി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തും.

ഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന ; മസാലചേർത്ത വൈനുകൾ ഉൾപ്പെടുത്തുന്ന സാധ്യതകളും...

0
തിരുവനന്തപുരം: എല്ലാമാസവും ഒന്നിനുള്ള മദ്യനിരോധനമായ 'ഡ്രൈ ഡേ' പിൻവലിക്കാൻ ആലോചന. ബിവറേജ്...

2023 ൽ കാലാവസ്ഥാദുരന്തം ഏറ്റവുമധികം അനുഭവിച്ച ഭൂപ്രദേശം ഏഷ്യയാണ് ; റിപ്പോർട്ടുകൾ പുറത്ത്

0
ജനീവ: കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവുമധികം ദുരന്തങ്ങൾ കഴിഞ്ഞവർഷം അനുഭവിച്ച ഭൂപ്രദേശം ഏഷ്യയാണെന്ന്...

കേരളത്തിൽ ഇന്ന് കൊട്ടിക്കലാശം ; വോട്ടെടുപ്പ് വെള്ളിയാഴ്ച ഏഴുമുതൽ ആറുവരെ, ആവേശത്തിൽ രാഷ്ട്രീയപാർട്ടികൾ

0
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പുതന്നെ കേരളത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ മുന്നണികളുടെ...

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...