തിരുവനന്തപുരം : ഗവണ്മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജ് സിഎഫ്‌എല്‍ടിസി ആക്കുന്നതിനെതിരെ വിദ്യാര്‍ഥികള്‍. പ്രതിഷേധ സൂചകമായി വിദ്യാര്‍ഥികള്‍ ഒ പി ബഹിഷ്കരിച്ചു. ക്ലാസുകള്‍ മുടങ്ങുന്നതിനാല്‍ സിഎഫ്‌എല്‍ടിസി മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ക്ലാസ്സ്‌റൂം വിവിധ ഡിപ്പാര്‍ട്മെന്റുകള്‍, ക്യാന്‍സര്‍ കെയര്‍ യൂണിറ്റ് ഓപി, ഐപി എന്നിവ സ്‌ഥിതി ചെയുന്ന ബില്‍ഡിംഗ് 2020ല്‍ സിഎഫ്‌എല്‍ടിസി ആയി ഏറ്റെടുത്തിരുന്നു. ഇതോടെ വിദ്യാര്‍ത്ഥികളുടെ ക്ലിനിക്കല്‍ പഠനം ബുദ്ധിമുട്ടിലായി.
ഒന്നര വര്‍ഷത്തിന് ശേഷം ആണ് കോളേജ് തിരികെ ലഭിച്ചത്. പഠനം സാധാരണ നിലയില്‍ ആയപ്പോഴേക്കും വീണ്ടും കോളേജ് സിഎഫ്‌എല്‍ടിസി ആക്കാന്‍ ഉള്ള നീക്കങ്ങള്‍ ആരംഭിച്ചെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കേരളത്തില്‍ ആകെ രണ്ട് ഗവണ്മെന്റ് ഹോമിയോ കോളേജ് ആണ് നിലവില്‍ ഉള്ളത്. അതില്‍ ഒന്ന് തിരുവനന്തപുരം ഗവണ്മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജ് ആണ്.
ദിവസേന ആയിരത്തിലധികം രോഗികള്‍ ഒ. പി വിഭാഗത്തിലും 250ലധികം കിടപ്പ് രോഗികളും കൂടാതെ ക്യാന്‍സര്‍ കെയര്‍ യൂണിറ്റുമായി പ്രവര്‍ത്തിക്കുന്ന സ്‌ഥാപനമാണിത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.