മൊസാംബിക്കിൽ മലയാളി യുവ എൻജിനീയറെ കടലിൽ കാണാതായി

For full experience, Download our mobile application:
Get it on Google Play

പിറവം: പിറവം സ്വദേശിയായ മെക്കാനിക്കൽ എൻജിനീയറെ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ ബെയ്റ തുറമുഖത്തെ എണ്ണക്കപ്പലിൽ ബോട്ടിടിച്ച് കടലിൽ കാണാതായി.എടയ്ക്കാട്ടുവയൽ പഞ്ചായത്ത് വെളിയനാട് പോത്തൻകുടിലിൽ ഇന്ദ്രജിത് സന്തോഷിനെയാണ് (22) കാണാതായത്. തിരച്ചിൽ തുടരുകയാണ്. 16ന് അവിടത്തെ സമയം രാവിലെ 3.30ഓടെയാണ് അപകടം. സ്കോർപിയോ മറൈൻ മാരിടൈം മാനേജ്മെന്‍റ് എന്‍റർപ്രൈസസ് ഷിപ്പിങ് കമ്പനിയുടെ കപ്പലിലേക്ക് ജോലിക്ക് ബോട്ടിൽ പോകുംവഴിയാണ് അപകടം.

കടൽക്ഷോഭത്തിനിടെ കപ്പലിലേക്ക് ബോട്ട് അടുപ്പിക്കുമ്പോൾ ഇടിച്ച് മുങ്ങുകയായിരുന്നു. 21 ജീവനക്കാരാണ് അപകടത്തിൽപെട്ടത്.15 പേരെ രക്ഷപ്പെടുത്തി. ഈ മാസം 14നാണ് ഇന്ദ്രജിത് വീട്ടിൽനിന്ന് പോയത്. അച്ഛൻ സന്തോഷ് ജോലിചെയ്യുന്ന അതേ കമ്പനിയിലാണ് ഇന്ദ്രജിത്തും ജോലിക്ക് കയറിയത്.വെസലുകളുടെ അറ്റകുറ്റപ്പണികൾ കരാർ ഏറ്റെടുത്ത് ചെയ്യുന്ന ഈ കമ്പനിയുടെ അധികൃതർ ഇന്ദ്രജിത്തിന്‍റെ വീട്ടിലെത്തി വിവരങ്ങൾ പങ്കുവെച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...