ബ്രിട്ടണിൽ നേഴ്‌സായ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ : ബ്രിട്ടണിൽ നേഴ്‌സായ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം വൈക്കം സ്വദേശി അഞ്ജു (40), മക്കൾ ജീവ(6), ജാൻവി(4) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ജുവിന്‍റെ ഭർത്താവ് കണ്ണൂർ പടിയൂർ കൊമ്പൻപാറ ചെലേവാലൻ സാജു (52) വിനെ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്‌ച രാത്രിയോടെ അഞ്ജുവിനെ ബന്ധുക്കളും സുഹൃത്തുക്കളും ഫോൺ ചെയ്‌തിട്ടും ലഭിച്ചിരുന്നില്ല.

തുടർന്ന് ഇവർ അന്വേഷിച്ചെത്തിയപ്പോൾ അകത്തുനിന്നും വീട് പൂട്ടിയനിലയിലായിരുന്നു. ഉടൻ പോലീസ് എത്തി വീട് തുറന്നപ്പോൾ ചോരയിൽ കുളിച്ച നിലയിൽ അഞ്ജുവിനെയും മക്കളെയും കണ്ടെത്തുകയായിരുന്നു. അഞ്ജു ഇതിനകം മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ഒരുവർഷമായി ബ്രിട്ടണിൽ സർക്കാർ നേഴ്‌സായി ജോലി നോക്കിവരികയായിരുന്നു അഞ്ജു. ഹോട്ടൽ ഡെലിവറിയാണ് സാജുവിന്റെ ജോലി. സംഭവശേഷം ഒളിവിൽ പോകാൻ ശ്രമിച്ച സാജുവിനെ പോലീസ് പിടികൂടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...