ജീപ്പിൽ നിന്നും നടുറോഡിലേക്ക് മൂത്രമൊഴിച്ച് യുവാവും സഹോദരനും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഗുരുഗ്രാം: ഹരിയാനയിൽ ഓടിക്കൊണ്ടിരിക്കുന്ന മഹീന്ദ്ര ഥാർ ജീപ്പിൽ നിന്നും നടുറോഡിലേക്ക് മൂത്രമൊഴിച്ച് യുവാവാവും സഹോദരനും അറസ്റ്റിൽ. ഗുരുഗ്രാമിലെ സദർ ബസാർ പ്രദേശത്താണ് ഥാർ ജീപ്പിന്‍റെ മുന്നിലെ ഡോർ തുറന്ന് യുവാവ് റോഡിലേക്ക് പരസ്യമായി മൂത്രമൊഴിച്ചത്. മറ്റ് വാഹനങ്ങളും യാത്രക്കാരും കാൺകെയായിരുന്നു യുവാവിന്‍റെ പ്രവ‍ൃത്തി. സംഭവത്തിൽ ഹരിയാനയിലെ ജജ്ജാർ സ്വദേശികളായ സഹോദരന്മാർക്കെതിരെ കേസെടുത്ത പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. 23 കാരൻ മോഹിത്ത്, സഹോദരൻ 25 കാരനായ അനുജ് എന്നിവ‍രെയാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. മോഹിത്ത് ആണ് വാഹനം ഓടിച്ചിരുന്നത്. സദർ ബസാർ പ്രദേശത്ത് വെച്ച് പെട്ടന്ന് കോ പാസഞ്ചർ സീറ്റിലിരുന്ന അനുജ് ഥാറിന്‍റെ ഡോർ തുറന്നു, പിന്നീട് എഴുന്നേറ്റ് നിന്ന് ഡോറിലേക്ക് ഒരു കാൽ ചവിട്ടി നടുറോഡിലേക്ക് മൂത്രമൊവിക്കുകയായിരുന്നു. ഇവരുടെ പിന്നിലുണ്ടായിരുന്ന കാറിലെ യാത്രക്കാർ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഗുരുഗ്രാം പോലീസ് യുവാക്കൾക്കെതിരെ കേസെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...