പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് ചോദ്യം ചെയ്ത യുവാവിനും കുടുംബത്തിനും ക്രൂരമർദ്ദനം ; രണ്ട് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റോഡരികിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെയും കുടുംബാംഗങ്ങളെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. ജഗതി ബണ്ട് റോഡ് സ്വദേശികളായ സുരേഷ് (45), ദീപു സുകുമാരൻ (43) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ചൊവ്വാഴ്‌ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരൻ വാടകയ്ക്ക് താമസിക്കുന്ന വീടിന് മുന്നിലെ റോഡിലിട്ട് പ്രതികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുകയായിരുന്നു. പരിസര മലിനീകരണമുണ്ടാക്കുന്ന ഈ പ്രവർത്തി ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം പ്രതികൾ യുവാവിനെ മർദ്ദിക്കുകയും കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ​ആക്രമണത്തിൽ യുവാവിന്‍റ് കൈപ്പത്തിക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.

അക്രമം തടയാൻ എത്തിയ കുടുംബാംഗങ്ങളെയും പ്രതികൾ മർദ്ദിച്ചു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. പിടിയിലായ പ്രതികളിൽ സുരേഷ് മ്യൂസിയം പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ടോക്സിക്’ പ്രൊമോഷനിടെ സൗണ്ട് സിസ്റ്റവും ഫ്ലഡ്ലൈറ്റും തകർന്നുവീണ് അപകടം ; രണ്ടുപേർക്ക് പരിക്ക്

0
ഹൈദരാബാദ് : യഷ് മുഖ്യവേഷത്തിൽ എത്തുന്ന 'ടോക്സിക്' സിനിമയുടെ പ്രീ-റിലീസ് ചടങ്ങിനിടെ...

നടൻ ദേവൻ ടിവികെയിലേക്ക് ; വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച...

ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂന മർദ്ദം ; തിരുവോണം വരെ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്...

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...