ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വൈദ്യുതാഘാതമേറ്റുള്ള മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വൈദ്യുതാഘാതമേറ്റുള്ള മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഭാര്യ രേഷ്മ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചെന്നാണ് ഭർത്താവ് പ്രശാന്ത് കമ്മർ (35) എല്ലാവരോടും പറഞ്ഞത്. ബെംഗളൂരുവിൽ ഈ മാസം 15-നാണ് കൊലപാതകം നടന്നത്. ബല്ലാരി സ്വദേശിയാണ് പ്രശാന്ത്. ഒൻപത് മാസം മുമ്പ് രേഷ്മയെ വിവാഹം ചെയ്ത ശേഷം ബെംഗളൂരുവിലെ ഹെബ്ബഗോഡിയിലാണ് താമസിച്ചിരുന്നത്. രേഷ്മയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ഭർത്താവ് മരിച്ചുപോയി. ഒരു മകളുണ്ട്. രേഷ്മ മുംബൈയിലാണ് ജോലി ചെയ്തിരുന്നത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് രേഷ്മയും പ്രശാന്തും പരിചയപ്പെട്ടത്. പിന്നീട് ഇരുവരും വിവാഹിതരവാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ബെംഗളൂരുവിലേക്ക് താമസം മാറ്റി. രേഷ്മയുടെ മകളും ഒപ്പമുണ്ടായിരുന്നു. ഒക്ടോബർ 15-ന് വൈകുന്നേരം സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ രേഷ്മയുടെ മകളാണ്, കുളിമുറിയിൽ അമ്മയെ അബോധാവസ്ഥയിൽ കണ്ടത്. കുളിമുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പ്രശാന്ത് വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് പെൺകുട്ടി ബെംഗളൂരുവിലുള്ള രേഷ്മയുടെ ചേച്ചി രേണുകയെ വിവരമറിയിച്ചു. രേണുകയെത്തി രേഷ്മയെ ആശുപത്രിയിൽ എത്തിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...

വിദ്യാർത്ഥി സമരങ്ങളിലെ പോലീസിന്റെ മൃഗീയ അടിച്ചമർത്തൽ; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
പൂനെ: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി...

ഛോട്ടാ രാജന് വീണ്ടും തിരിച്ചടി; വ്യാജ പാസ്‌പോർട്ട് കേസിൽ ഏഴ് വർഷം തടവുശിക്ഷയും 55,000...

0
ചെന്നൈ: വ്യാജരേഖകള്‍ ചമച്ച് തെറ്റായ പേരില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈക്കലാക്കിയ കേസില്‍...

കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ പ്രതിഷേധം

0
ബെംഗളൂരു: കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ്...