കോളേജ്‌ വിദ്യാര്‍ഥികൾക്കിടയിൽ വില്പനക്കായി കൊണ്ടുവന്ന ന്യൂജൻ ലഹരിമരുന്നുമായി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോളേജ്‌ വിദ്യാര്ഥികൾക്കിടയിൽ വില്പനക്കായി കൊണ്ടുവന്ന ന്യൂജൻ ലഹരിമരുന്നുമായ യുവാവ് പിടിയില്‍. 5 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം സ്വദേശിയാണ് പോലീസിന്‍റെ പിടിയിലായത്. മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത് വീട്ടിൽ മുഹമ്മദ് ഷഫീർ (27) ആണ് മയക്കുമരുന്നുമായി പിടിയിലായത്. ഫാറൂഖ് കോളേജിന് സമീപം കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആന്റി നാർകോട്ടിക് സ്കോഡ് നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പിടികൂടിയത്. കോളേജിന് സമീപത്ത് പ്രവർത്തിക്കുന്ന സ്പോട് കഫേയുടെ മറവിലാണ് ഷഫീർ വൻതോതിൽ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നത്. സമീപ കാലത്ത് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസുകളിൽ ഉൾപെടുന്നവർ അധികവും വിദ്യാർത്ഥികളാണെന്ന് കോഴിക്കോട് നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ പ്രകാശൻ പി പടന്നയിൽ പറഞ്ഞു.

നമ്മുടെ യുവ തലമുറയെ ആണ് ലഹരി മാഫിയ ലക്ഷ്യം വെക്കുന്നത്. സ്‌കൂൾ, കോളേജ് എന്നിവ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി ഉപയോഗം നടക്കുന്നുണ്ട്. കൗതുകത്തിന് തുടങ്ങി പിന്നീട് ഉപയോഗിക്കാൻ പണത്തിനായി ലഹരി കച്ചവടത്തിലേക്കും പിന്നീട് മറ്റ് കുറ്റകൃത്യങ്ങളിലേക്കും യുവ തലമുറ ചെന്നെത്തുന്നു. രക്ഷിതാക്കളുടെ കൃത്യമായ നിരീക്ഷണതിലുടെയും ബോധവത്കരണങ്ങളിലൂടെയും മാത്രമേ വിദ്യാര്‍ഥികൾക്കിടയിലെ ലഹരി ഉപയോഗം കുറച്ചുകൊണ്ട് വരുവാൻ സാധിക്കൂ. ഇത്തരം കേസുകളിൽ ലഹരി വിൽപ്പന നടത്തുന്നവരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്തുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കും- നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ പറഞ്ഞു.

ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സെല്‍ സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), സബ് ഇൻസ്‌പെക്ടർ അനൂപ്. എസിന്‍റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഡാൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹിമാൻ സീനിയർ സി.പി.ഒ കെ അഖിലേഷ്, അനീഷ് മൂസാൻവീട് സി.പി.ഒ അർജുൻ അജിത്, പന്തീരാങ്കാവ് സ്റ്റേഷനിലെ സി.പി.ഒ രഞ്ജിത് എം, ഫാറൂഖ് സ്റ്റേഷനിലെ എസ്.ഐ. ബാവ രഞ്ജിത് ടി.പി, ഡ്രൈവർ സി.പി.ഒ സന്തോഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...