അപകടത്തില്‍പ്പെട്ട കാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ഐഡി കാര്‍ഡ് ; പീഡനക്കേസില്‍ യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല പുല്ലാട് കുറവന്‍കുഴി വിഷ്ണു നിവാസില്‍ വിഷ്ണു (20) ആണ് പിടിയിലായത്. കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസ് കാറില്‍ പരിശോധന നടത്തിയപ്പോള്‍ കണ്ടെടുത്ത സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡാണ് അന്വേഷണത്തില്‍ വഴിത്തിരിവായി. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കഴിഞ്ഞ 2, 3 തീയതികളില്‍ സുഹൃത്തിന്റെ ആളില്ലാത്ത വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഭരതന്നൂരില്‍ പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടു പോയി വിഷ്ണു പീഡിപ്പിച്ചു.

പെണ്‍കുട്ടിയെ കൊണ്ടു പോയ കാര്‍ പാങ്ങോട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. പൊലീസ് കാര്‍ പരിശോധിച്ചപ്പോള്‍ സ്‌കൂള്‍ ഐഡി കാര്‍ഡും ബാഗും കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ പോലീസ് പിടികൂടിയത്. വിഷ്ണുവിനെ കടയ്ക്കല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് എംഡിഎംഎ കേസ് ; 2 മാസത്തിനിടെ റിയയുടെ അക്കൗണ്ടിൽ നടന്നത് 49...

0
കാസർഗോഡ് : കാലിക്കടവിൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണ്ണായകമായ...

പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ മാത്രം മോഷ്‌ടിച്ച് കള്ളൻ

0
തിരുവനന്തപുരം: തിരുവനന്തപുരം പിഎംജിയിലെ പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ...

സ്വാതന്ത്ര ദിനത്തില്‍ അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട നഗരസഭ കൗൺസിലർ അഡ്വ.ഗീത സുരേഷ്

0
പത്തനംതിട്ട : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട...

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...