വഖ്ഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രക്ഷോഭത്തില്‍ നിന്ന്‌ പിന്‍മാറിയ സമസ്ത വെട്ടിലായി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : വഖ്ഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സമസ്തയില്‍ ആശയക്കുഴപ്പം. നിയമനം പിഎസ്‌സിക്ക് വിട്ട നടപടിയുമായി മുന്നോട്ട് പോകുമെന്ന് വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാരുമായി ചര്‍ച്ച നടത്തി പ്രക്ഷോഭത്തില്‍ നിന്ന്‌ പിന്‍മാറിയ സമസ്ത വെട്ടിലായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടാന്‍ സമസ്തയില്‍ ധാരണയായിരിക്കുകയാണ്. മന്ത്രി വി.അബ്ദുറഹ്‌മാന്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവന മുഖ്യമന്ത്രി നേരത്തെ നല്‍കിയ വാഗ്ദാനത്തെ നിഷേധിക്കുന്നതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞിരുന്നു.

ഈ വിഷയത്തില്‍ ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച്‌ വൈകാതെ തീരുമാനമുണ്ടാക്കുമെന്ന് ചൊവ്വാഴ്ച രാവിലെയും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞതാണ്. മുഖ്യമന്ത്രിയുടെ ഈ വാക്കുകളില്‍ ഇപ്പോഴും പ്രതീക്ഷയും വിശ്വാസവുമുണ്ട്. നേരത്തെ നല്‍കിയ വാഗ്ദാനം അടിയന്തരമായി നടപ്പിലാക്കണമെന്നും തങ്ങള്‍ പറഞ്ഞു. നേരത്തെ സമസ്ത അടക്കമുള്ള മതസംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി വഖ്ഫ് നിയമനം പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തില്‍ എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് ഉറപ്പ് നല്‍കിയിരുന്നു.

അതേസമയം, വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതില്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ് പറ്റിച്ചുവെന്നും മുഖ്യമന്ത്രിയെ വിശ്വാസമാണ് എന്ന് ചിലര്‍ പറഞ്ഞപ്പോള്‍ മുന്നറിയിപ്പ് നല്‍കിയതാണെന്നും എന്നാല്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചെന്നും മുസ്ലിം ലീഗ് ജനറല്‍സെക്രട്ടറി പി.എം.എ സലാം പറഞ്ഞിരുന്നു. മന്ത്രി പറഞ്ഞത് ശരിയല്ലെങ്കില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുസ്ലിം സമുദായത്തോട് ചെയ്തത് വിശ്വാസ വഞ്ചനയാണെന്നും ഭേദഗതി പിന്‍വലിക്കും വരെ ലീഗ് സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ഇന്ന് മന്ത്രി വി.അബ്ദുറഹ്‌മാന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ മുസ്ലിം സംഘടനകളുടെ സംയുക്ത പ്രതിഷേധത്തിന് നേതൃത്വം നല്‍കിയിരുന്ന പിഎംഎ സലാമിന്റെ പ്രതികരണം.

വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ സംഘടനകള്‍ സംയുക്ത സമരത്തിനിറങ്ങിയെങ്കിലും സമസ്ത പിന്‍വാങ്ങുകയായിരുന്നു. പള്ളികളില്‍ പ്രതിഷേധം നടത്തുന്നതുമായി ബന്ധപ്പെട്ട് വിവാദത്തെ തുടര്‍ന്നായിരുന്നു പിന്മാറ്റം. പ്രതിഷേധമല്ല, ബോധവത്കരണമാണ് പള്ളികളില്‍ നടത്താന്‍ ഉദ്യേശിച്ചതെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പിന്നീട് വ്യക്തമാക്കിയിരുന്നു. വഖഫ് നിയമനം പിഎസ്സിക്ക് വിട്ടതിനെതിരെ പള്ളികളില്‍ നടക്കുന്ന പ്രചാരണം തടയണമെന്ന് സിപിഎം ആഹ്വാനം ചെയ്തിരുന്നു. ഇത് പള്ളികളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം വിമര്‍ശിക്കുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഞങ്ങളെ ആന്ധ്രയിൽ ചേർക്കൂ’ ; വിവാദമായി കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ പരാമർശം

0
ബെംഗളൂരൂ : കർണാടകയിലെ വികസന മുരടിപ്പിലും സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് തന്റെ...

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയുടെ കുടുംബത്തിന് നേരെ വധഭീഷണിയുമായി പ്രതി

0
മലപ്പുറം: മലപ്പുറം മൂന്നിയൂരിൽ പീഡനത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബത്തിനെതിരെ വധഭീഷണി...

പഴയ വാഹനങ്ങൾക്കായി ഇ10 പെട്രോൾ എത്തിക്കണം ; ആശങ്കയുമായി സർക്കാർ സാമ്പത്തിക ഉപദേഷ്ടാക്കൾ

0
മുംബൈ : ഇന്ത്യയിൽ നടപ്പാക്കിയ ഇ20 പെട്രോളിന് സംബന്ധിച്ചുള്ള വിവാദങ്ങൾ നാൾക്കുനാൾ...

വിവാഹ മോചനത്തിന് കേസ് നൽകിയതിൽ വിരോധം ; കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തില്‍ ഭാര്യയെ ഭർത്താവ്...