ഭാര്യവീട്ടില്‍ നിന്ന് ആഭരണങ്ങളും പണവും മോഷണം ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഉദുമ : ഭാര്യയുടെ വീട്ടിൽനിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ യുവാവ് റിമാൻഡിലായി. ഉദുമ കുണ്ടോളം പാറയിലെ പി.എം.മുഹമ്മദ് കുഞ്ഞി (38) യെയാണ് ഭാര്യാപിതാവിന്റെ പരാതിയിൽ ബേക്കൽ എസ്.ഐ. സാജു തോമസും സംഘവും അറസ്റ്റ് ചെയ്തത്.

കോട്ടിക്കുളത്തെ എം.അബ്ദുള്ളക്കുഞ്ഞിയുടെ പരാതിയിലാണ് അറസ്റ്റ്. 2019 ജൂലായ് മുതൽ പലപ്പോഴായി രണ്ടരലക്ഷത്തോളം രൂപയുടെ ആഭരണങ്ങളും പണവും അബ്ദുള്ളക്കുഞ്ഞിയുടെ വീട്ടിൽനിന്ന് മോഷണം പോയിരുന്നു. മകളുടെ ഭർത്താവ് വിരുന്നുവന്ന് മടങ്ങിപ്പോയശേഷമായിരുന്നു എല്ലായ്പ്പോഴും പണവും പണ്ടവും നഷ്ടപ്പെട്ടിരുന്നത്.

മോഷ്ടാവിനെ കണ്ടെത്താനാകാതെ വീട്ടുകാർ വലഞ്ഞതോടെ ചില ബന്ധുക്കൾ മരുമകനെ നിരീക്ഷിക്കാൻ തുടങ്ങി. കഴിഞ്ഞമാസം 29-നും ഈ വീട്ടിൽ മോഷണം നടന്നിരുന്നു. തുടർന്ന് അബ്ദുള്ളക്കുഞ്ഞി ബേക്കൽ പോലീസിൽ പരാതി നൽകി. മരുമകനെ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷണവിവരം പുറത്തായത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...