യുവാവിനെ മര്‍ദിച്ച് കാര്‍ റാഞ്ചി – ഒപ്പം പട്ടിക്കുട്ടികളെയും ; കൊച്ചിയില്‍ യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചേരാനല്ലൂരിൽ യുവാവിനെ മർദിച്ച ശേഷം ഇയാളുടെ കാറും പട്ടിക്കുട്ടികളെയും കടത്തിക്കൊണ്ടുപോയ കേസിൽ പനങ്ങാട് സ്വദേശി അനിത മാത്യുവിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ യുവനടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷി വിഷ്ണു അടക്കം നാല് പ്രതികൾ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു. ഇവരെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. ചേരാനല്ലൂർ സ്വദേശി ഒരു കാർ അടുത്തിടെ വിറ്റിരുന്നു. ഇതിന്റെ പണം സംബന്ധിച്ചുള്ള തർക്കമാണ് അടിപിടിയിലും കാർ കടത്തിക്കൊണ്ടുപോകലിലും കലാശിച്ചത്.

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്. ഇവരിൽ നിന്നാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. കാസർകോട് നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിൽ നിരന്തരം ഹാജരാകാതിരുന്നതിനെ തുടർന്ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ ജില്ലാ പോലീസ് മേധാവിക്ക് കോടതി നിർദേശം നൽകുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...