കൊല്ലം : ചാത്തന്നൂരില്‍ പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് യുവാവിന് ക്രൂരമര്‍ദനം. പ്രസാദ് എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. രണ്ട് ദിവസം മുന്‍പാണ് സംഭവം നടന്നത്. നടുറോഡില്‍ വച്ച് മൂന്ന് പേര്‍ ചേര്‍ന്ന് പ്രസാദിനെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ പ്രസാദ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രസാദിന്റെ പരാതിയില്‍ ഷഹനാസ്, സുല്‍ഫി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ ഒളിവിലാണ് ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.
പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് യുവാവിന് ക്രൂരമര്‍ദനം
RECENT NEWS
Advertisment