ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ഇന്നു രാവിലെ 5.30ന് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചത്. മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മിൽ ഈ സമയം ആരുമുണ്ടായിരുന്നില്ല. ഇടയ്ക്കിടെ വ്യായാമം ചെയ്യാൻ ജിമ്മിലെത്തിയിരുന്ന ആളായിരുന്നു രാജ്. സാധാരണ രാവിലെ 6 മണിയോടെയാണ് ജിമ്മിൽ എത്താറുള്ളത്. എന്നാൽ മറ്റാവശ്യങ്ങൾ ഉള്ളതിനാൽ ഇന്നു രാവിലെ 5 മണിയോടെ എത്തി ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നു. 5.26ന് കുഴഞ്ഞു വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.

ഇതിനു മുൻപ് നെഞ്ചിൽ കൈകൾ അമര്‍ത്തിക്കൊണ്ട് ഏതാനും സെക്കൻഡുകൾ നടക്കുന്നതും പിന്നീട് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മിനിറ്റോളം ഇരുന്ന ശേഷം താഴേക്കു കുഴഞ്ഞു വീഴുകയായിരുന്നു. 20 മിനിറ്റോളം തറയിൽ കിടന്ന രാജിനെ 5.45ന് ജിമ്മിലെത്തിയവരാണ് കാണുന്നത്. ഉടൻ സിപിആർ നൽകി ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാജിന്റെ വീട്ടിൽ നിന്ന് ജിമ്മിലേക്ക് ഒന്നര കിലോമീറ്ററോളം ദൂരം മാത്രമേയുള്ളൂ. ചാലപ്പുറം ഏബ്രഹാമിന്റെയും (തമ്പി) ഗ്രേസിയുടെയും മകനാണ്. ഭാര്യ ലിജി വിദേശത്ത് നഴ്സായി ജോലി ചെയ്യുന്നു. മുളന്തുരുത്തിയിൽ രാജ് നേരത്തെ മെഡിക്കൽ സ്റ്റോർ നടത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ഷോണ്‍ ജോര്‍ജ്

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി...

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‍സി ചെയർമാനും അംഗങ്ങൾക്കും ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ്

0
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ പിഎസ്‍സി ചെയർമാനും അംഗങ്ങൾക്കും...

ഒന്നര വയസ്സുകാരിയായ കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തി

0
മലയിൻകീഴ്: മലയിൻകീഴ് വിളവൂർക്കലിൽ കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തി. ഒന്നര വയസ്സുകാരിയായ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...