കൊട്ടാരക്കരയില്‍ റോഡരികിൽ യുവാവ് മരിച്ചു കിടന്നത് കൊലപാതകം ; ബന്ധു അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊട്ടാരക്കരയില്‍ റോഡരികില്‍ യുവാവ് മരിച്ചു കിടന്നത് കൊലപാതകമാണെന്ന് പൊലീസ്. ഒഡീഷക്കാരനായ അവയബറോയുടെ കൊലപാതകത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റിലായി. ചന്തമുക്കിൽ അർബൻ ബാങ്കിനു സമീപം റോഡരികിൽ അവയബറോയെ തലയിൽനിന്നു രക്തം വാർന്നു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തൃക്കണ്ണമംഗല്‍ തട്ടത്തിനു സമീപം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു അവയ ബറോ. കേസില്‍ അവയബറോയുടെ സഹോദരി ഭര്‍ത്താവ് മനോജ്‌ കുമാർ നായകിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിമന്റ് കട്ട ഉപയോഗിച്ച് തലയില്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് ഇയാൾ പൊലീസിനു നൽകിയ മൊഴി.

കഴിഞ്ഞദിവസം താമസസ്ഥലത്ത് ഇരുവരും മദ്യപിച്ച് വഴക്കുണ്ടായി. തുടര്‍ന്ന് ബെംഗളൂരുവില്‍ പോവുകയാണെന്ന് പറഞ്ഞ് അവയ ബറോ രാത്രിയില്‍ താമസസ്ഥലത്തുനിന്ന് ഇറങ്ങി. അവയബറോയെ മനോജ് കുമാര്‍ പിന്തുടര്‍ന്നു. മനോജിന് അവയബറോ അയ്യായിരം രൂപ കൊടുക്കാനുണ്ടായിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്. കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഏറെ നാളായി കൊട്ടാരക്കര കേന്ദ്രീകരിച്ച് കരാര്‍ ജോലികള്‍ ചെയ്യുന്നയാളാണ് പ്രതിയായ മനോജ് കുമാര്‍ നായിക്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...