ചെന്നൈ : രാത്രി വൈകിയെത്തിയ യുവാവ് ഭാര്യ വാതിൽ തുറക്കാതിരുന്നതിനെത്തുടർന്ന് ചുമരിൽ പിടിച്ച് വീടിന്‍റെ രണ്ടാം നിലയിലേക്ക് കടക്കാൻ ശ്രമിക്കവേ വീണ് മരിച്ചു. സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിംഗ് റപ്രസന്റേറ്റീവായി ജോലി ചെയ്തിരുന്ന തെന്നരശു(30) ആണ് മരിച്ചത്. ജൊലാർപേട്ടിലാണ് സംഭവം. കോളിംഗ് ബെല്ലടിച്ചെങ്കിലും ഉറക്കത്തിലായിരുന്ന ഭാര്യ കേട്ടില്ല. ഫോൺ ചെയ്‌തെങ്കിലും എടുത്തുമില്ല.
തുടർന്ന് രണ്ടാം നിലയിലേക്ക് ചുമരിൽ പിടിച്ചുകയറാൻ ശ്രമിച്ചപ്പോഴാണ് കൈവഴുതി താഴെ വീണത്. പുലർച്ചെ ഞെട്ടിയുണർന്ന ഭാര്യ ഭർത്താവ് എത്താത്തതിനാൽ ഫോണിൽ വിളിക്കുകയായിരുന്നു. ഫോൺ ചെയ്തപ്പോൾ പുറത്തുനിന്ന് ബെല്ലടിക്കുന്നത് കേട്ടു. ചെന്നുനോക്കിയപ്പോഴാണ് ഗുരുതരമായി പരിക്കേറ്റനിലയിൽ ഭർത്താവിനെ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.