പത്ത് ദിവസത്തെ ഹൃദയസംബന്ധമായ ചികിത്സയ്ക്ക് ആശുപത്രി നല്‍കിയത് 54 ലക്ഷം രൂപയുടെ ബില്ല്

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : സ്വകാര്യ ആശുപത്രികൾ അമിത ബില്ലുകൾ ഈടാക്കുന്നതിനെ കുറിച്ച് മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇപ്പോളിതാ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ കേവലം 10 ദിവസം രോഗിക്ക് ചികിത്സ നൽകിയതിന് 54 ലക്ഷം രൂപയുടെ ബില്ലാണ് നൽകിയത്. നഗരത്തിലെ പ്രശസ്ത സ്വകാര്യ ആശുപത്രിയായ സിറ്റിസൺ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാണ് വൻതുക ഈടാക്കിയത്. 44 കാരനായ രോഗി സയ്യിദ് റഹ്മത്ത് ഉദ്ദീനെ ഈ മാസം ആദ്യമാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് ഇയാളെ കൊറോണറി ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. മജ്ലിസ് ബച്ചാവോ തെഹ്രീക്ക് വക്താവ് അംജെദുള്ളാ ഖാനാണ് ആശുപത്രി രോഗിയുടെ ബന്ധുക്കൾക്ക് നൽകിയ ബില്ലിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. രോഗിയിൽ നിന്ന് കൺസൾട്ടേഷനുകൾക്ക് 50000 രൂപയും ഐസിയുവിനും മുറികൾക്കും 300000 രൂപയും ആൻജിയോപ്ലാസ്റ്റിക്ക് 400000 രൂപയും മരുന്നുകൾക്കും ഡിസ്‌പോസിബിളുകൾക്കും 11,00,000 രൂപയും ഇൻവെസ്റ്റിഗേഷനായി 3,50,000 രൂപയും മറ്റ് പരിചരണത്തിന് 5,00,000 രൂപയും ഈടാക്കിയതായി ബില്ലിൽ വ്യക്തമാക്കുന്നു.

എല്ലാ ചെലവുകൾക്കും ആകെ 54 ലക്ഷമെന്നാണ് ബില്ലിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കുടുംബാംഗങ്ങൾ ഇതുവരെ 20 ലക്ഷം രൂപ ആശുപത്രിയിൽ അടച്ചു. ഉടൻ 29 ലക്ഷം കൂടി അടയ്ക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഭാരിച്ച ബിൽ ഇതിനകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. എന്നാൽ സംഭവത്തിൽ സർക്കാർ അധികൃതരോ ആരോഗ്യ വകുപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

0
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി

0
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ...

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിൽ വന്ദേമാതരം ഒഴിവാക്കി വിജയ് സർക്കാർ

0
ചെന്നൈ: പതിനേഴാം തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ...