ഭാര്യ വാതിൽ തുറന്നില്ല ; രണ്ടാം നിലയിലേക്ക് ചുമരിൽ പിടിച്ച് കയറാൻ ശ്രമിച്ച യുവാവ് വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : രാത്രി വൈകിയെത്തിയ യുവാവ് ഭാര്യ വാതിൽ തുറക്കാതിരുന്നതിനെത്തുടർന്ന് ചുമരിൽ പിടിച്ച് വീടിന്‍റെ രണ്ടാം നിലയിലേക്ക് കടക്കാൻ ശ്രമിക്കവേ വീണ് മരിച്ചു. സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിംഗ് റപ്രസന്റേറ്റീവായി ജോലി ചെയ്തിരുന്ന തെന്നരശു(30) ആണ് മരിച്ചത്. ജൊലാർപേട്ടിലാണ് സംഭവം. കോളിംഗ് ബെല്ലടിച്ചെങ്കിലും ഉറക്കത്തിലായിരുന്ന ഭാര്യ കേട്ടില്ല. ഫോൺ ചെയ്‌തെങ്കിലും എടുത്തുമില്ല.

തുടർന്ന് രണ്ടാം നിലയിലേക്ക് ചുമരിൽ പിടിച്ചുകയറാൻ ശ്രമിച്ചപ്പോഴാണ് കൈവഴുതി താഴെ വീണത്. പുലർച്ചെ ഞെട്ടിയുണർന്ന ഭാര്യ ഭർത്താവ് എത്താത്തതിനാൽ ഫോണിൽ വിളിക്കുകയായിരുന്നു. ഫോൺ ചെയ്തപ്പോൾ പുറത്തുനിന്ന് ബെല്ലടിക്കുന്നത് കേട്ടു. ചെന്നുനോക്കിയപ്പോഴാണ് ഗുരുതരമായി പരിക്കേറ്റനിലയിൽ ഭർത്താവിനെ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...