നാദാപുരം : സാനിറ്റൈസര്‍ കുടിച്ച് അഭയ കേന്ദ്രത്തിലെ അന്തേവാസിയായ യുവാവ് മരിച്ചു. നാദാപുരം എടച്ചേരി തണല്‍ അഭയ കേന്ദ്രത്തിലെ അന്തേവാസിയായ രാമത്ത് താഴെക്കുനി വിനോദന്‍ (39) ആണ് മരിച്ചത്. കഴിഞ്ഞ 10 മാസമായി തണലില്‍ അന്തേവാസിയാണ്.
വ്യാഴാഴ്ച വൈകിട്ടാണ് സാനിറ്റൈസര്‍ കുടിച്ചത്. ഉടന്‍ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തണല്‍ അഭയകേന്ദ്രത്തില്‍ ഒട്ടേറെ പേര്‍ക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അന്തേവാസികള്‍ക്കു വേണ്ടി സാനിറ്റൈസര്‍ സ്ഥാപിച്ചിരുന്നു. വിനോദന്‍ ഇത് കുടിക്കുകയായിരുന്നു.