രാജ്യത്ത് കൊവിഡ് മരണം ലക്ഷം കടന്നു ; രോഗികള്‍ 65 ലക്ഷത്തിലേറെ ; പ്രതിദിന മരണം കൂടുതല്‍ ഇന്ത്യയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത്‌ കോവിഡ്‌ മരണം ലക്ഷം കടന്നു. രോഗികള്‍ 65 ലക്ഷത്തിലേറെ. 2.13 ലക്ഷംപേർ മരിച്ച അമേരിക്കയും 1.45 ലക്ഷം മരിച്ച ബ്രസീലുമാണ്‌ ഇന്ത്യക്കു മുന്നിൽ. ദിവസേന ഏറ്റവും കൂടുതല്‍ മരണം ഇന്ത്യയിലാണ്‌. ഒരു മാസമായി ദിവസം ആയിരത്തിലേറെ മരണം. മാർച്ച്‌ 13ന് ആദ്യ കോവിഡ് മരണമുണ്ടായ ഇന്ത്യയില്‍ 125 ദിവസമെടുത്ത്‌ ജൂലൈ 16ന്‌ മരണം കാൽ ലക്ഷമായി. 30 ദിവസമെടുത്ത്‌ ആഗസ്‌ത്‌ 15ന്‌ അരലക്ഷമായി. 25 ദിവസമെടുത്ത്‌ സെപ്‌തംബർ ഒമ്പതിന്‌ മുക്കാൽ ലക്ഷമെത്തി. 23 ദിവസമെടുത്ത്‌ ഒക്ടോബർ രണ്ടിന്‌ ഒരു ലക്ഷമായി.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കില്‍ 24 മണിക്കൂറില്‍ 1069 മരണം. ഇതിൽ 39.66 ശതമാനവും മഹാരാഷ്ട്രയില്‍‌–- 424 മരണം. കർണാടകം 125, തമിഴ്‌നാട് 67, യുപി 53, ബംഗാൾ 53, പഞ്ചാബ്‌ 50, ഡൽഹി 37, മധ്യപ്രദേശ്‌ 36, ആന്ധ്ര 31, ഹരിയാന 23 മരണം. 24 മണിക്കൂറിൽ 79,476 രോഗികള്‍. ചികിത്സയില്‍ കഴിയുന്നത് 9.45 ലക്ഷം പേര്‍‌. രോഗമുക്തരുടെ എണ്ണം 54.27 ലക്ഷം പിന്നിട്ടു. അതേസമയം  ജാർഖണ്ഡ്‌ ന്യൂനപക്ഷക്ഷേമ മന്ത്രി ഹാജി ഹുസൈൻ അൻസാരി കോവിഡ്‌ ബാധിച്ച്‌ മരിച്ചു. മഹാരാഷ്ട്രയിൽ 190 പോലീസുകാർക്കുകൂടി കോവിഡ് ബാധിച്ചു‌. ജമ്മുവിൽ 185 തടവുകാർക്കും‌ കോവിഡ്‌. ഓക്‌സ്‌ഫഡ്‌ സർവകലാശാല വികസിപ്പിക്കുന്ന കോവിഡ്‌ വാക്‌സിൻ ആറു മാസത്തിനുള്ളിൽ യാഥാർഥ്യമായേക്കുമെന്ന്‌ റിപ്പോർട്ടുകൾ. 65 വയസ്സിനു മുകളിൽ പ്രായക്കാർക്കാകും ആദ്യം വാക്‌സിൻ നൽകുക. ബ്രിട്ടൻ ഇതിനോടകം 10 കോടി വാക്‌സിനുകൾക്ക്‌ ഓർഡർ നൽകി‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...