തിരുവനന്തപുരം മെഡിക്കൽ കോളജിലെ സസ്‌പെൻഷൻ നടപടി ; പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടറടക്കമുള്ള ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ സംഘടനകളുടെ തീരുമാനം. സസ്‌പെൻഷൻ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ മറ്റ് മെഡിക്കൽ കോളജുകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കും. രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ചാണ് സമരം. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സംഘടനകൾ സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ഡോക്ടർമാരുടെ നേത്യത്വത്തിലുള്ള റിലേനിരാഹാരസമരം രണ്ടാം ദിവസവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടരുകയാണ്. ഇന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കൊവിഡ് ഇതര ഡ്യൂട്ടികൾ ബഹിഷ്‌കരിച്ച് സമരം ശക്തമാക്കാനാണ് തീരുമാനം. രോഗികളെ പരിചരിക്കാൻ മതിയായ ആരോഗ്യപ്രവർത്തകരില്ലാത്ത അവസ്ഥയാണ് മെഡിക്കൽ കോളജിലുള്ളതെന്ന് ഡോക്ടർമാർ ആരോപിക്കുന്നു.

കൂടാതെ മറ്റ് മെഡിക്കൽ കോളജുകളിലേക്കും സമരം വ്യാപിപ്പിക്കും. നഴ്‌സസ് അസോസിയേഷൻ, പിജി അസോസിയേഷൻ, ഹൗസ് സർജൻസ് അസോസിയേഷൻ എന്നിവരോട് ചേർന്ന് ജോയിന്റ് ആക്ഷൻ കൗൺസിൽ രൂപീകരിക്കും. ഓൺലൈൻ ക്ലാസുകൾ നിർത്തിവയ്ക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. എല്ലാ മെഡിക്കൽ കോളജിലെയും കൊവിഡ് നോഡൽ ഓഫീസർമാർ ഇന്നലെ കൂട്ട രാജിവെച്ചിരുന്നു.
മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ കൊവിഡ് നോഡൽ ഓഫീസറെയും രണ്ട് ഹെഡ് നഴ്‌സുമാരെയും വെള്ളിയാഴ്ചയാണ് ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തത്. അതേസമയം കൂടുതൽ ജീവനക്കാർക്കെതിരെ നടപടി വേണമെന്നാണ് രോഗിയുടെ ബന്ധുക്കളുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...