ചെങ്ങന്നൂര്‍ : ഇന്നലെ രാത്രി എട്ടുമണിയോടെ മുളക്കുഴയില്‍ ടെമ്പോ വാനും ആക്ടീവ സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മുളക്കുഴ ഉരിക്കടവ് ചിറയില്‍ രാജപ്പന്‍ മകന്‍ വിനു (ചോട്ടു 34) ആണ് മരിച്ചത്. വര്‍ഷോപ്പ് ജീവനക്കാരനാണ് വിനു. എംസി റോഡില്‍ മുളക്കുഴ ഉരിക്കടവ് പാലത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ നാട്ടുകാർ ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. ചെങ്ങന്നൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
ചെങ്ങന്നൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു
RECENT NEWS
Advertisment