കൊല്ലം: കൊട്ടാരക്കരയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ദുബായിൽ നിന്ന് വന്ന് പുത്തൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞ നെടുവത്തൂർ സ്വദേശി മനോജ് ആണ് മരിച്ചത്. കഴിഞ്ഞ മാസം അവസാനമാണ് ഇയാള്‍ വിദേശത്തു നിന്നെത്തിയത്.
സ്രവം പരിശോധനയ്ക്കായി അയച്ചു. ഫലം ഇന്നു തന്നെ ലഭിക്കും. മനോജിനൊപ്പം ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്ന സുഹൃത്തിനും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.