പാലക്കാട്: യുവാവ് ഷോക്കടിച്ചു മരിച്ച സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. കണ്ണമ്പ്ര സ്വദേശികളായ നിഖില്‍, രാജേന്ദ്രന്‍, അരുണ്‍ , പ്രതീഷ് എന്നിവരെയാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത് . കണ്ണമ്പ്ര ചേരുംകോട് സ്വദേശിയായ അഭയന്‍ ആണ് ഷോക്കേറ്റ് മരിച്ചത്.
വൈദ്യുതി കണക്ഷന്‍ ഉണ്ടെന്നറിയാതെ സ്ഥലത്തെത്തിയ അഭയന് ഷോക്കേല്‍ക്കുകയായിരുന്നു. പന്നിയെ പിടിക്കാന്‍ മോട്ടോര്‍ ഷെഡില്‍ നിന്നും അനധികൃതമായി വൈദ്യുതി കണക്ഷന്‍ വലിച്ചതിനാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ഒന്‍പതാം തിയ്യതി പുലര്‍ച്ചെയാണ് അഭയന്‍ ഷോക്കേറ്റ് മരിച്ചത്.