ഏപ്രില്‍ മാസത്തില്‍ ടെലികോം സബ്‌സ്ക്രൈബര്‍മാരുടെ എണ്ണത്തില്‍ നേരിയ വര്‍ധന മാത്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ടെലികോം സബ്സ്ക്രൈബര്‍മാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത് വളരെ കുറച്ച് വര്‍ധനമാത്രം. 22 ലക്ഷമാണ് ആകെ വര്‍ധന. 2020 – 21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം 2.72 കോടി സബ്സ്ക്രൈബര്‍മാരുടെ വര്‍ധന രേഖപ്പെടുത്തിയ ശേഷമാണ് ഏപ്രില്‍ മാസത്തിലെ ഇടിവ്. ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.

ഇത് പ്രകാരം എയര്‍ടെലിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ അഞ്ച് ലക്ഷം പേരുടെ വര്‍ധനയാണ് ഉണ്ടായത്. റിലയന്‍സ് ജിയോയുടെ എണ്ണത്തിലുണ്ടായത് 48 ലക്ഷം വര്‍ധനവാണ്. വൊഡഫോണ്‍ ഐഡിയയുടെ സബ്സ്ക്രൈബര്‍മാരുടെ എണ്ണം 18 ലക്ഷം ഇടിഞ്ഞു. ജിയോ ഫോണ്‍ ഓഫറാണ് ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്താനുള്ള കാരണം എന്നാണ് വിപണിയിലെ സംസാരം. നഗര – ഗ്രാമ മേഖലകളിലും മെട്രോകളിലും എ, ബി, സി സര്‍ക്കിളുകളിലും ജിയോ ഉപഭോക്താക്കളുടെ എണ്ണത്തിലല്‍ വര്‍ധനവുണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....