വീടിനു സമീപം യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : വീടിനു സമീപം യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു. എടവക അഞ്ചാം പീടിക മൂളിത്തോട് നുച്ചിയന്‍ വീട്ടില്‍ മുഹമ്മദ് സാലിഹ് (29) ആണ് മരിച്ചത്. പരേതനായ നുച്ചിയന്‍ അമ്മദിന്റെ മകനാണ്. വീടിന്റെ സമീപത്തെ വൈദ്യുത പോസ്റ്റില്‍ നിന്നാണ് ഷോക്കേറ്റത്. വീട്ടിലേക്കുള്ള വൈദ്യുതി തടസ്സപ്പെട്ടത് ശരിയാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ഉച്ചക്കു ശേഷം അഞ്ചാം പീടിക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.  മാതാവ് – മാമി. ജസീലയാണ് ഭാര്യ. സഹോദരങ്ങള്‍ – സലാഹ്, സഈദ് (ഇരുവരും സൗദി), സഹലത്ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർത്താവിന്‍റെ സംസ്കാരത്തിന് പിന്നാലെ ഭാര്യയും മരിച്ചു

0
തിരുവനന്തപുരം: ഒരേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം പെരുങ്കൂർ ഇടത്തറ വീട്ടിൽ രവീന്ദ്രൻ...

‘മഴ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ, വൈദ്യുതിയും, ഭക്ഷണവുമില്ല’ ; അതിഥി തൊഴിലാളികളും ദുരിതത്തിൽ

0
കോഴിക്കോട്: കേരളത്തിൽ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്നാട്ടുകാരെ പോലെ തന്നെ...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം ; ഭാര്യ ജസീലയുടെ ഹർജിയിൽ നോട്ടീസ് അയച്ച്...

0
കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ സര്‍ക്കാരിന്...

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...