മുംബൈ : ഹെലികോപ്റ്റര്‍ ബ്ലേഡ് തലയില്‍ വീണ് യുവാവ് മരിച്ചു. 24കാരനാണ് മരിച്ചത്. മഹാരാഷ്ട്രയിലെ യവാത്മല്‍ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി മെക്കാനിക്കായ ഷെയ്ഖ് ഇസ്മയില്‍ ഷെയ്ക് ഇബ്രാഹിം തന്റെ വര്‍ക്ക്‌ഷോപ്പില്‍ ഹെലികോപ്റ്റര്‍ പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇയാള്‍ ഹെലികോപ്റ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിലായിരുന്നു. ഇബ്രാഹിം ഹെലികോപ്റ്റര്‍ പരിശോധിക്കുന്നതിനിടെ ബ്ലേഡ് തലയില്‍ വീഴുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
ഹെലികോപ്റ്റര്‍ ബ്ലേഡ് തലയില്‍ വീണ് യുവാവ് മരിച്ചു
RECENT NEWS
Advertisment