നെടുമങ്ങാട്: ആര്യനാട് കുളപ്പട കുന്നുംപുറത്ത് വീട്ടില്‍ ആര്‍.ഷൈജു (32) കിണറ്റില്‍ വീണ് മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2.15ഓടെ ആണ് സംഭവം. ശബ്ദം കേട്ട് ഓടിയെത്തിയ മാതാവ് ശാന്ത കിണറ്റില്‍ നോക്കിയപ്പോള്‍ ആണ് വിവരം അറിയുന്നത്. ശാന്തയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടി എത്തിയെങ്കിലും രക്ഷിക്കാനായില്ല. നെടുമങ്ങാട് ഫയര്‍ഫോഴ്സ് കരക്കെത്തിച്ച മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുറച്ച് വര്‍ഷങ്ങളായി ഷൈജു മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നെന്ന് പോലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് ഷൈജു കിണറ്റില്‍ ചാടിയിരുന്നു. ഈ സമയം സമീപത്തെ വീട്ടില്‍ ജോലിയ്ക്ക് എത്തിയവര്‍ രക്ഷിച്ച് കരയ്ക്ക് കയറ്റുകയായിരുന്നു.
അവിവാഹിതനാണ് മരിച്ച ഷൈജു. പിതാവ് പരേതനായ രവി. സഹോദരന്‍ ചന്ദ്രു.
യുവാവ് കിണറ്റില്‍ വീണ് മരിച്ചു
RECENT NEWS
Advertisment




























