ചേവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് പ്രതി ചാടിപ്പോയ സംഭവം : രണ്ട് പോലീസുകാര്‍ക്ക് വീഴ്‌ച സംഭവിച്ചതായി കണ്ടെത്തല്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ചേവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ചാടിപ്പോയതില്‍ രണ്ട് പോലീസുകാര്‍ക്ക് വീഴ്‌ച സംഭവിച്ചതായി കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്‌പി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. ചേവായൂര്‍ സ്‌റ്റേഷന്‍ ചുമതലയുള്ള രണ്ട് പോലീസുകാര്‍ക്ക് വീഴ്‌ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ ചാടിപ്പോയ സംഭവത്തില്‍ അറസ്‌റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി റാഫി ഫെബിന്‍ ആണ് കഴിഞ്ഞ ദിവസം വൈകിട്ട് പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടിയത്. പ്രതിയെ ഉടന്‍ തന്നെ പിടികൂടിയിരുന്നു. പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയ റാഫി ലോ കോളേജ് പരിസരത്ത് ഒളിച്ചിരിക്കുകയായിരുന്നു.

പ്രതികളെ വൈദ്യ പരിശോധനകള്‍ക്ക് കൊണ്ടുപോകുന്നതിനും തിരിച്ച്‌ കൊണ്ടുവരുന്നതിനും രണ്ട് പോലീസ് ഉദ്യോഗസ്‌ഥരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇവര്‍ക്ക് വീഴ്‌ച സംഭവിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ ഉണ്ടായ വീഴ്‌ചയില്‍ ശക്‌തമായ നടപടി ഉണ്ടാകുമെന്നാണ് സൂചന. ശനിയാഴ്‌ച രാത്രി കോടതിയില്‍ ഹാജരാക്കിയ രണ്ട് പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. ഇവരെ കസ്‌റ്റഡിയില്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നാളെ പോലീസ് തീരുമാനമെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...

ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം

0
ന്യൂഡൽഹി : ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക...