ഇടുക്കിയിൽ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കാഞ്ഞാറിനു സമീപം പൂച്ചപ്രയിൽ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. പൂച്ചപ്ര കല്ലംപ്ലാക്കൽ സനൽ ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് സുഹൃത്ത് ചേലപ്ലാക്കൽ അരുണിനെ നാട്ടുകാർ തടഞ്ഞ് വെച്ച് പോലീസിന് കൈമാറി. രാത്രി എട്ട് മണിയോടെ അരുണിന്റെ വീട്ടിൽ വെച്ചാണ് സംഭവം. അരുൺ ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ വെച്ച് ഇരുവരും മദ്യപിക്കുന്നത് പതിവായിരുന്നു.

ശനിയാഴ്ച്ച രാത്രി മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയും തുടർന്ന് അരുൺ വാക്കത്തിയെടുത്ത് സനലിനെ വെട്ടുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തി നോക്കിയപ്പോൾ സനൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ അരുണിനെ തടഞ്ഞ് വെച്ചു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് കാഞ്ഞാറിൽ നിന്ന് എത്തിയ പോലീസ് അരുണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സനലിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം നാളെ പോസ്റ്റുമോർട്ടം നടത്തും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലഞ്ചെരുവ് തകർന്ന് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചു ; ഹിമാചലിൽ 13...

0
ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ 13...

ആലപ്പുഴയിൽ ഗുണ്ടാപ്പകയെന്ന് സംശയം ; യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

0
ആലപ്പുഴ : ആലപ്പുഴ ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

പ്രതിഷേധങ്ങളിൽ കൈകോർത്ത് കേരളത്തിന്റെ യൗവ്വനം ; സന്തോഷം പങ്കുവെച്ച് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുന്നത് വരെ...