കൊച്ചി : ജന്മദിനത്തിൽ കോളേജിലേക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഇടക്കൊച്ചി അക്വിനാസ് കോളേജിലെ വിദ്യാർഥിയും തേവര സ്വദേശിയുമായ പെരുമാനൂർ കെ.ജെ. ആന്റണി റോഡിൽ എബിൻ ജോയ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഇടക്കൊച്ചിയിൽ അക്വിനാസ് കോളേജിന് സമീപത്തു വെച്ചാണ് അപകടം. എബിൻ ഓടിച്ചിരുന്ന ഇരുചക്രവാഹനത്തിന്‍റെ ഹാൻഡിൽ മറ്റൊരു വാഹനത്തിൽ തട്ടി നിയന്ത്രണം വിട്ട് ബസിന് അടിയിലേയ്ക്കു വീഴുകയായിരുന്നു. അക്വിനാസ് കോളേജിൽ എംഎസ്‍സി ബയോടെക്നോളജി വിദ്യാർഥിയാണ്.
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
RECENT NEWS
Advertisment