കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് ഒപ്പം എത്തുന്ന കൂട്ടിരിപ്പുകാർക്ക് ബ്ലാക്കിൽ മദ്യം വിൽക്കുന്ന യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് ഒപ്പം എത്തുന്ന കൂട്ടിരിപ്പുകാർക്ക് ബ്ലാക്കിൽ മദ്യം വിൽക്കുന്ന യുവാവ് പിടിയിൽ. മുടിയൂർക്കര സ്വദേശി രവി ശങ്കർ (35 )നെയാണ് അസിസ്റ്റൻറ് എക്സൈസ് ഇൻ സ്പെക്ടർ ആനന്ദരാജ് ബി അറസ്റ്റ് ചെയ്തത്. ഓണം സ്പെഷ്ൽ ഡ്രൈവിന്റെ മുന്നോടിയായാണ് എക്സൈസ് നടപടി. ഇയാൾക്കെതിരെ നിരവധി പരാതികൾ ഇതിനോടകം ഉയർന്നിരുന്നു. കഴിഞ്ഞ ഡ്രൈഡേ ദിനം രോഗികളുടെ കൂട്ടിരുപ്പുകാർക്ക് ഇരട്ടി വിലയ്ക്ക് മദ്യം കൊടുക്കാൻ ഇയാൾ ബാറുകൾ തോറും കറങ്ങി നടക്കുന്നതിനിടയിൽ എക്സൈസ് പിൻതുടരുകയായിരുന്നു.

അമ്മഞ്ചേരിയിലുള്ള കുട്ടികളുടെ ആശുപത്രിക്ക് സമീപമുള്ള ഇയാളുടെ വീട്ടിൽ നിന്നും സ്‌കൂട്ടറിൽ മദ്യവുമായെത്തി ഒരാൾക്ക് മദ്യം കൈമാറുമ്പോൾ ആണ് ഇയാൾ പിടിയിലായത്. നാല് ലിറ്റർ മദ്യവും ഇയാൾ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. മദ്യം വിറ്റ വകയിൽ കണ്ടെടുത്ത 1200/- രൂപയും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കി പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരുമകൾക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല ; ജീവനാംശ ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള...

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം വൈകാൻ സാധ്യത

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ...

‘പുഴകളിൽ അടിഞ്ഞുകൂടിയ മണൽ ഡിസംബറോടെ നീക്കും’ ; മന്ത്രി എപി അനിൽകുമാർ

0
തിരുവനന്തപുരം : സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ...