യുവാവ് വെട്ടേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : യുവാവ് വെട്ടേറ്റ് മരിച്ചു. കോട്ടയം കറുകച്ചാലിലാണ് സംഭവം നടന്നത്. കറുകച്ചാൽ ഉമ്പിടി സ്വദേശി കുറ്റിയാനിക്കൽ ബിനു (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ വിഷ്ണു, സെബാസ്റ്റ്യൻ എന്നിവർ പിന്നീട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. ബിനുവിന് ശരീരമാസകലം വെട്ടേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. കല്യാണം വിളിക്കാത്തതിന്‍റെ പേരിൽ തുടങ്ങിയ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സെബാസ്റ്റ്യൻ തന്‍റെ കല്യാണത്തിന് ബിനുവിനെ ക്ഷണിച്ചിരുന്നില്ല. ഇതിന്‍റെ പേരിൽ സെബാസ്റ്റ്ന്‍റെ വീടിന് ബിനു കല്ലെറിഞ്ഞിരുന്നു. വിഷ്ണുവിനെ ഭാര്യയുടെ മുന്നിൽ വെച്ച് ബിനു ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ബിനുവിനെ ആക്രമിക്കാൻ കാരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മകനോടുള്ള വ്യക്തിവിരോധം ; യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു

0
കങ്ങഴ : വ്യക്തിവിരോധത്തെത്തുടർന്ന് യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു. വീട്ടുടമയെ പരിക്കുകളോടെ...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : പുനരധിവാസ പ്രാഥമിക പട്ടികയിൽ 179 കുടുംബങ്ങൾ

0
കല്പറ്റ : കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമീപത്തുനിന്ന്‌ പുനരധിവസിപ്പിക്കേണ്ടത് 179...

രാസവളത്തിന്റെ വില വീണ്ടും മുന്നോട്ട് ; കർഷകർ പ്രതിസന്ധിയിൽ

0
കറുകച്ചാൽ : രാസവളത്തിന്റെ വില വീണ്ടും മുന്നോട്ട്. പുതിയ സ്റ്റോക്കിന് ചാക്കൊന്നിന്...

വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പിടികൂടി ; കസ്റ്റഡിയിലെടുത്ത പ്രതി...

0
കഠിനംകുളം : പുതുക്കുറിച്ചി ചേരമാൻതുരുത്തിൽ വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87...