Sunday, April 6, 2025 11:39 pm

പത്തനംതിട്ടയിൽ യുവാവിനെ കാറിടിച്ച് കൊന്ന സംഭവം ; പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മന്ദമരുതിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ. റാന്നി സ്വദേശിയായ അമ്പാടിയെയാണ് ഗുണ്ടാസംഘങ്ങൾ കൊലപ്പെടുത്തിയത്. ബിവറേജിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് കാർ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. എറണാകുളത്ത് വെച്ചാണ് പ്രതികൾ പിടിയിലായത്. വാഹനം ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇത് ഒരപകട മരണമാണെന്നായിരുന്ന ആദ്യ നിഗമനം. തുടർ അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ശ്രീക്കുട്ടൻ, അജോയ്, അരവിന്ദ് എന്നിവരാണ് പിടിയിലായത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. പ്രതികൾക്കും കൊല്ലപ്പെട്ട ആൾക്കും ക്രിമിനൽ പശ്ചാതലമുള്ളതിനാൽ മറ്റെന്തെങ്കിലും കാരണം കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന് അന്വേഷിക്കുകയാണ്.
ബിവറേജിൽ നിന്നും കാറിൽ മടങ്ങിയ അമ്പാടിയെ മൂന്നംഗ സംഘം പിൻതുടർന്നെത്തി കൊലപ്പെടുത്തുകയായിരുന്നു. വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ അമ്പാടിയെ പിന്നാലെ എത്തിയ കാർ ഇടിച്ചു വീഴ്ത്തി. റോഡരികിൽ വീണു കിടന്ന അമ്പാടിയുടെ ശരീരത്തു കൂടി കാർ കയറ്റി ഇറക്കി. ഗുരുതരമായി പരിക്കേറ്റ യുവാവ് കോഴഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ മുണ്ടൂരിൽ നാളെ പ്രാദേശിക ഹർത്താൽ

0
പാലക്കാട് : കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ മുണ്ടൂരിൽ നാളെ...

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

0
കൊച്ചി: എറണാകുളം മുനമ്പത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്...

മോഷ്ടിച്ച ബൈക്കുകളുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ മോഷ്ടിച്ച ബൈക്കുകളുമായി...

പിണറായിക്കും കാരാട്ടിനും കോൺഗ്രസ് വിരുദ്ധത ; വി ഡി സതീശൻ

0
തിരുവനന്തപുരം: എം.എ ബേബി പിണറായി വിജയന്റെയും പ്രകാശ് കാരാട്ടിന്റെയും ദൂഷിത വലയത്തിൽ...